കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ഒരുപാടാണ് . പ്രകൃതിയില്‍നിന്നും കലര്‍പ്പുമില്ലാത്ത ലഭിക്കുന്ന ശുദ്ധമായ വെള്ളമാണ് കരിക്കിന്‍വെള്ളം. മായം കലരാത്ത വെളളമായതിനാൽ ശരീരത്തിന് ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് കൂടാതെ സൗന്ദര്യം വർദ്ധിപ്പിക്കാനും കരിക്കിൻ വെളളം സഹായിക്കും.  ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും ധാരാളം അടങ്ങിയ ഇത് രോഗങ്ങൾ ഭേദമാക്കാനും ഉപയോഗിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരിക്കിന്‍ വെള്ളം  ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ദഹന സംന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളം നല്ലതാണ്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് കൃത്യമാകാനും ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാകാനും സഹായിക്കും. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ശരീരത്തിന്‍റെ ഉന്മേഷം തിരിച്ചെടുക്കാനും ക്ഷീണം മാറ്റാനും കഴിയുന്ന നല്ല എനർജി ഡ്രിങ്കാണിത്.



*കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
*രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.
* മലബന്ധം , നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.
*മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.
*തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.
*ദന്ത പ്രശ്‌നങ്ങള്‍ തടയാന്‍ കരിക്കിന്‍ വെള്ളം മികച്ചതാണ്.
*മോണകളെയും പല്ലുകളെയും അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
*ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം.
*ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.



*വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
*കരിക്കിന്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.
*കിഡ്‌നി ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.
*മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.