ഇന്ന് പലരും നേരിടുന്ന ആരോ​ഗ്യ പ്രശ്നമാണ് അമിതഭാരവും കുടവയറും. മാറിയ ജീവിതശൈലിയും ഭക്ഷണ ശീലവുമാണ് കാരണം. ഭാരം കൂടിവരുമ്പോൾ തന്നെ അതിനെ നിയന്ത്രണ വിദേയമാക്കിയില്ലെങ്കിൽ പിന്നീട് ഭാരം കുറയ്ക്കുക എന്ന പ്രക്രിയ വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായി മാറും. എന്നിരുന്നാലും നല്ല ഭക്ഷണം വ്യായാമം എന്നിവയോടൊപ്പം ചില പാനീയങ്ങളും കഴിക്കുന്നതിലൂടെ അമിതഭാരത്തെ നിയന്ത്രിക്കാവുന്നതാണ്. അത്തരത്തിൽ ഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ നിങ്ങളെ സഹായിക്കുന്ന ഒരു പാനീയമാണ് ജീരകവെള്ളം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് പതിവായി രാവിലെ കുടിക്കുന്നതിലൂടെ തടി കുറയും. ഈ വെള്ളം ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ജീരക വെള്ളം നിങ്ങളെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ജീരക വെള്ളം സഹായിക്കുന്നു. കൂടാതെ, ദഹനം മെച്ചപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം, മെറ്റബോളിസം വർദ്ധിപ്പിക്കാനും ജീരക വെള്ളം സഹായിക്കുന്നു.


ALSO READ: എന്തിനും ഏതിനും പാരസെറ്റമോൾ ഗുളിക കഴിക്കുന്നവരാണോ..? എങ്കിൽ ഈ കാര്യം അറിഞ്ഞിരുന്നോളു


തയ്യാറാക്കുന്ന വിധം


1 സ്പൂൺ ജീരകം എടുത്ത് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ശേഷം ഇളം ചൂടിൽ നാരങ്ങ നീര് ഒഴിച്ച് ആ പാനീയം കുടിക്കുക.