Health benefits of Egg: രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
Advantages of eating eggs at night: രാത്രിയില്‍ മുട്ട കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുന്നു.
മുട്ടയുടെ പോഷകഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എല്ല വിധ പോഷകങ്ങളാൽ സമ്പുഷ്ടമായ ഒരു സമീകൃത ആഹാരമാണ് മുട്ട. ഇതിനെ നോൺവെജ് ഗണത്തിലും വെജ് ഗണത്തിലും പെടുത്താവുന്ന ഒന്നാണ്. ജീവിതത്തിൽ വെജിറ്റേറിയൻ ആയിരുന്നിട്ടും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ നിരവധി പേരുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ ഉറവിടമാണ് മുട്ട. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ധാരാളമുണ്ട്. തീരെ ചെറിയ കുഞ്ഞുങ്ങള്‍ ഒഴികെ ഏത് പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് മുട്ട. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒരുമിച്ചടങ്ങിയിട്ടുള്ള ഇത് നിത്യ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.
എന്നാൽ പലരുടേയും സംശയം ആണ് രാത്രികാലങ്ങളിൽ മുട്ട കഴിക്കുന്നത് നല്ലതാണോ എന്നത്. ഇതുമായി ബന്ധപ്പെട്ട് പലവിധ ചർച്ചകൾ നടക്കാറുണ്ട്. കാരണം രാത്രി ഭക്ഷണം വളരെ ലഘുവാകണം, മുട്ട, ഇറച്ചി പോലുള്ള വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത് തുടങ്ങിയ പല അഭിപ്രായങ്ങൾ പലരും പറയാറുണ്ട്. എന്നാല്‍ അത്താഴത്തിന് മുട്ട ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏത് സമയത്തായാലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. മുട്ടയിൽ ട്രിപ്‌റ്റോഫാന്‍ എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സ്ട്രസ് കുറയ്ക്കാൻ വളരെ നല്ലതാണ്.
ALSO READ: പഴങ്കഞ്ഞി തടി കുറയ്ക്കും? സത്യാവസ്ഥയെന്ത്
മാത്രമല്ല, രാത്രിയിൽ നമ്മൾ ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ പല പ്രവർത്തനങ്ങളും നടക്കുന്നത്. അതിനാൽ മുട്ടകഴിക്കുന്നത് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്നു. മാത്രമല്ല, ഇത് മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നു. ഈ പ്രത്യേക ഹോര്‍മോണ്‍ നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. അതായത് രാത്രി മുട്ട കഴിച്ചാല്‍ നല്ല ഉറക്കം ലഭിയ്ക്കുന്നു. മനസ് ശാന്തമാകുന്നത്, അതായത് സ്‌ട്രെസ് മാറുന്നതും നല്ല ഉറക്കം നല്‍കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നതിന് നല്ല കൊളസ്ട്രോൾ അത്യാവശ്യമാണ്.
മുട്ട ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതിലെ വൈറ്റമിന്‍ ഡി എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ ഡിയും നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. എല്ലുകളുടെ വേദനയും പ്രശ്‌നങ്ങളും നമ്മുടെ നല്ല ഉറക്കത്തിന് തടസ്സമായി മാറാറുണ്ട്. ഇതിനുള്ള പരിഹാരം കൂടിയാണ് കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഒരുമിച്ച് അടങ്ങിയ മുട്ട. ഇത് എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്നു. അതു പോലെ നിങ്ങൾ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതാണെങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ഭക്ഷണമാണ് മുട്ട.
വൈകീട്ടോ രാത്രിയിലോ മുട്ട കഴിയ്ക്കുന്നത് തടി കുറയ്ക്കാനും നല്ലതാണ്. ഇത് വയറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. നല്ല ദഹനം നല്‍കുന്നു. പോരാത്തതിന് പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പൊതുവേ തടി കുറയ്ക്കാന്‍ വളരെ നല്ലതാണ്. കാരണം ഇവ പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കുന്നു.
മുട്ടയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ
രാത്രിയില്‍ മുട്ട കഴിയ്ക്കുന്നതിലൂടെ അമിത ഭക്ഷണം ഒഴിവാക്കാം. രാത്രി ഭക്ഷണത്തില്‍ ഏറെ മിതത്വം പാലിയ്‌ക്കേണ്ടത് തടി കുറയ്ക്കാന്‍ അത്യാവശ്യമാണ്.
മുട്ടയുടെ വെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. അതിനാൽ തന്നെ മുട്ട ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.
ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രോട്ടീന്‍ കഴിയ്ക്കുന്നത് ഇത് വിശപ്പു കുറയ്ക്കും. ഇതിനുളള നല്ലൊരു വഴിയാണ് മുട്ടവെള്ള. മുട്ടവെള്ളയില്‍ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
മുട്ടവെള്ളയും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നത് ഇരട്ടി ഫലം നല്‍കും. തടിയും വയറുമെല്ലം നല്ലപോലെ കുറയ്ക്കും. കുരുമുളകിലെ പെപ്പറൈന്‍ എന്ന ഘടകവും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...