Brinjal: വഴുതന നിസ്സാരനല്ല..! കഴിച്ചാൽ നിങ്ങൾക്ക് കിട്ടും ഈ ഗുണങ്ങൾ
Brinjal Benefits: വഴുതനങ്ങയിൽ കലോറി കുറവാണ്, ഇത് ഭാരവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.
വഴുതനങ്ങ വളരെ സാധാരണമായ ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി എല്ലാ സീസണിലും ലഭ്യമാണ്. എന്നാൽ ചിലർക്ക് ഇതിന്റെ രുചി ഇഷ്ടമല്ല. വഴുതനങ്ങയിൽ നിരവധി ആരോഗ്യ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടാണ് ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
വഴുതനയിൽ ഒളിഞ്ഞിരിക്കുന്ന പോഷകങ്ങൾ
വഴുതനയെ പോഷകങ്ങളുടെ ഒരു പവർ ഹൗസ് ആയി കണക്കാക്കുന്നു. വളരെ കുറഞ്ഞ കലോറിയുള്ള പച്ചക്കറിയാണിത്. ഈ പച്ചക്കറി വിറ്റാമിനുകൾ, ഫൈബർ, മഗ്നീഷ്യം, നിയാസിൻ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നവർക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
ALSO READ: ശൈത്യകാലത്ത് കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ഗുണങ്ങൾ
വഴുതനങ്ങ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. ഇത് പല ഗുരുതരമായ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.
ഹൃദയാഘാതത്തിൽ നിന്നുള്ള സംരക്ഷണം
വഴുതനങ്ങയിൽ കലോറി കുറവാണ്, ഇത് ഭാരവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. അങ്ങനെ ഹൃദയാഘാതം, ഹൃദയസ്തംഭനം, കൊറോണറി ആർട്ടറി രോഗം, ട്രിപ്പിൾ വെസൽ രോഗം തുടങ്ങിയ മാരക രോഗങ്ങൾ തടയുന്നു.
പ്രമേഹത്തിന് ഗുണം
പ്രമേഹരോഗികൾ സ്ഥിരം ഭക്ഷണത്തിൽ വഴുതനങ്ങ ഉൾപ്പെടുത്തണം. കാരണം ഇത് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. നാരുകളുടെ സാന്നിധ്യം മൂലം പഞ്ചസാരയുടെ ദഹനം മെച്ചപ്പെടുകയും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാകുകയും ചെയ്യുന്നു. അതിനാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുന്നത് വലിയ പ്രശ്‌നമാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.