Garlic Tea: രാവിലെ വെറുംവയറ്റിൽ വെളുത്തുള്ളി ചായ... ശരീരത്തിലുണ്ടാകും അമ്പരപ്പിക്കുന്ന മാറ്റങ്ങൾ!
Garlic Tea Health Benefits: വെളുത്തുള്ളിയിൽ അലിസിൻ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്, ഇതിന് ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിവൈറൽ ഗുണങ്ങളുണ്ട്.
വെളുത്തുള്ളി ചായയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ആ പേര് കേൾക്കുമ്പോൾ അത് നിങ്ങൾക്ക് ഒരു വിചിത്രമായ കാര്യമായി തോന്നാം. എന്നാൽ വെളുത്തുള്ളി ചായ ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കും. വെളുത്തുള്ളിയിലെ പോഷകങ്ങൾ നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കാൻ സഹായിക്കുന്നു. അത്തരത്തിൽ രാവിലെ വെളുത്തുള്ളി ചായ കുടിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
1. ശരീരഭാരം കുറയാൻ സഹായിക്കുന്നു
ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്നതിനു പുറമേ, വെളുത്തുള്ളി ചായ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. വെറുംവയറ്റിൽ വെളുത്തുള്ളി ചായ കുടിച്ചാൽ വയർ നിറഞ്ഞതായി തോന്നും. ഇത് നിങ്ങൾക്ക് വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
2. പ്രതിരോധശേഷി വർദ്ധിപ്പിക്കുക
വെളുത്തുള്ളി ഒരു ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഭക്ഷണമാണ്. ഇത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വെളുത്തുള്ളിയിലെ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഫ്രീ റാഡിക്കലുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ALSO READ: ചായയ്‌ക്കൊപ്പം ഇവ കഴിയ്ക്കാറുണ്ടോ? ആരോഗ്യത്തിന് ദോഷം
3. പകർച്ചവ്യാധികൾ തടയൽ
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. വെളുത്തുള്ളിയിൽ അലിസിൻ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്, ഇതിന് ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിവൈറൽ ഗുണങ്ങളുണ്ട്.
4. ചർമ്മത്തിന്റെ ആരോഗ്യം
വെളുത്തുള്ളിക്ക് ആൻറിവൈറൽ, ആൻറി ഫംഗൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, അത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും ചെറുക്കാൻ അല്ലിസിൻ സഹായിക്കുന്നു. വെളുത്തുള്ളിയിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ചർമ്മത്തെ ശുദ്ധമാക്കാനും സഹായിക്കുന്നു.
5. ഹൃദയാരോഗ്യം
നിങ്ങളുടെ ധമനികൾക്കും ഉയർന്ന രക്തസമ്മർദ്ദത്തിനും ഏറ്റവും നല്ല ഔഷധമാണ് വെളുത്തുള്ളി. ചുവന്ന രക്താണുക്കൾ വെളുത്തുള്ളിയിലെ സൾഫറിനെ ഹൈഡ്രജൻ സൾഫൈഡ് വാതകമാക്കി മാറ്റുന്നു, ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു. ഹൃദയാഘാത സാധ്യത വളരെ കുറയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...