ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. കതിർത്ത് കഴിക്കുന്നവരും അല്ലാതെ കഴിക്കുന്നവരുമുണ്ട്. അതിന്റെ ​ഗുണം തികച്ചും ലഭ്യമാകാൻ ഏത് രീതിയിൽ കഴിക്കാമെന്ന കാര്യത്തിൽ പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. അത്തരത്തിൽ വാൾനട്ട് എപ്രകാരം കഴിക്കാമെന്നാണ് ഇവിടെ പറയുന്നത്. ഉണങ്ങിയ പഴങ്ങളിൽ ഒന്നാണ് വാൾനട്ട്.  ഇത് കഴിക്കുന്നത് ശരീരത്തിന് ധാരാളം പോഷകങ്ങൾ നൽകുന്നു. മാത്രമല്ല, ഇത് തലച്ചോറിന് വളരെ ഗുണം ചെയ്യും.  വാൽനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.വാൾനട്ട്‌സിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. വാൾനട്ട് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. സമ്മർദം കുറയ്ക്കാൻ വാൾനട്ട് ഏറെ ഗുണം ചെയ്യും, വാൾനട്ട് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.,വാൾ നട്‌സിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുതിർക്കുമ്പോൾ വയർ നിറഞ്ഞതായി അനുഭവപ്പെടും. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് വളരെ ഗുണം ചെയ്യും, ദഹനം മെച്ചപ്പെടുത്തുന്നതിന് വാൾനട്ട് വളരെ സഹായകരമാണ്. വാൽനട്ട് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.


ALSO READ: വല്ലാത്ത ഉത്കണ്ഠയും ടെൻഷനും ഉണ്ടോ...? ഈ കുറവു കൊണ്ടാവാം..!


അതിനാൽ ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരും ശരീരം ഫിറ്റായി നിലനിർത്താൻ ആ​ഗ്രഹിക്കുന്നവർക്കും വാൾനട്ട് കഴിക്കാവുന്നതാണ്. എന്നിരുന്നാലും ഏത് ഭക്ഷണ സാധനവും അതിന്റെ അളവിനനുസരിച്ച് മാത്രമേ കഴിക്കാവൂ. കാരണം ഇവ അമിതമായി കഴിക്കുന്നതിലൂടെ പല ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഒരു ആരോ​ഗ്യവിദ​ഗ്നെ സമിപിച്ചതിന് ശേഷം നിങ്ങൾക്ക് എത്രത്തോളം കഴിക്കാമെന്ന് സ്ഥിതികരിക്കേണ്ടത് അനിവാര്യമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.