Benefits of Orgasam: ഓർഗാസത്തിലൂടെ സ്ത്രീ ശരീരത്തിന് ഇത്രേം ഗുണങ്ങൾ ലഭിക്കുമോ...?
Benefits of orgasam: വാസോപ്രസിൻ, ഓക്‌സിടോസിൻ എന്നിങ്ങനെയുള്ള രണ്ട് തരം ഹോർമോണുകൾ സ്ത്രീ ശരീരത്തിൽ ഉൽപാദിപ്പിയ്ക്കപ്പെടുന്നുണ്ട്.
സെക്‌സിൽ ഓർഗാസമെന്നാൽ സ്ത്രീക്കും പുരുഷനും ലഭിയ്ക്കുന്ന സംതൃപ്തി എന്നതാണ് പൊതുവേ ഉള്ള ധാരണ. ഓർഗാസം അഥവാ രതിമൂർച്ഛ എന്നതിന് ഇതിൽ കൂടുതൽ അർത്ഥമൊന്നും ആർക്കും അറിയില്ല.
എന്നാൽ ഇത് നമ്മുടെ ശരീരത്തിന് എത്രത്തോളം ഗുണകരമാണെന്ന് അറിയുമോ? ഓർഗാസതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇത് പല രീതിയിൽ ഗുണം ചെയ്യും. ഓർഗാസം അഥവാ രതിമൂർച്ഛ സ്ത്രീകൾക്ക് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ ഇവയൊക്കെയാണ്.
ഹോർമോൺ പ്രക്രിയകളുമായി ബന്ധപ്പെട്ട്
ഓർഗാസമെന്നത് സ്ത്രീ ശരീരത്തിലെ ഹോർമോൺ പ്രക്രിയകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഓർഗാസം സംഭവിക്കുന്ന സമയത്ത് സ്ത്രീ ശരീരത്തിൽ വാസോപ്രസിൻ, ഓക്‌സിടോസിൻ എന്നിങ്ങനെയുള്ള രണ്ട് തരം ഹോർമോണുകൾ ഉൽപാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ഇത് ശാരീരികമായും മാനസികമായും സ്ത്രീയെ പല രീതിയിൽ സ്വാധീനിയ്ക്കുന്നുമുണ്ട്.
ALSO READ: നിങ്ങളെ രോഗിയാക്കും, പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്
ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
സ്ത്രീകളിൽ അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഓർഗാസമെന്നതാണ് കൗതുകകരമായ ഒരു കാര്യം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യം കൂടെയാണ്. ഓർഗാസം സ്ത്രീ ശരീരത്തിൽ ഫെനിത്തലൈമിൻ എന്ന വസ്തുവുൽപാദിപ്പിയ്ക്കുന്നു. ഇത് ഭക്ഷണത്തോടുള്ള സ്ത്രീകളുടെ അമിത താൽപര്യം നിയന്ത്രിക്കാൻ സഹായിക്കുന്നു. സ്ത്രീയ്ക്ക് ആഴ്ചയിൽ രണ്ട് തവണ ഓർഗാസമുണ്ടാകുന്നതിലൂടെ 100 കലോറി വരെ കുറയ്ക്കുമെന്നാണ് പറയുന്നത്. ട്രെഡ് മില്ലിൽ ഓടുന്നതിനേക്കാൾ കൂടുതൽ ഗുണമാണ് ഇതു കൊണ്ട് ലഭിയ്ക്കുന്നത്.
വേദനകൾ കുറയ്ക്കാൻ സഹായിക്കും
ശരീരത്തിലെ പലതരത്തിലുള്ള വേദനകൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഓർഗാസ സമയത്ത് ഓക്‌സിടോസിൻ എന്ന ഹോർമോൺ സ്ത്രീയിൽ ഉൽപാദിപ്പിയ്ക്കപ്പെടുന്നു. ഇത് ലവ് ഹോർമോൺ എന്ന് കൂടി അറിയപ്പെടുന്നുണ്ട്. വേദനകൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഓക്‌സിടോസിൻ. ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒന്നാണ് ആർത്തവ സമയത്തുണ്ടാകുന്ന പല ബുദ്ധിമുട്ടുകളും. വയറുവേദന നടുവേദന തലവേദന ശർദ്ദിയിൽ തുടങ്ങി പലവിധ പ്രശ്നങ്ങളാണ് ആർത്തവ സമയത്ത് സ്ത്രീകൾ നേരിടേണ്ടിവരുന്നത്. അത്തരത്തിൽ ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾ ക്കും ഹോർമോൺ സംബന്ധമായ ചില പ്രശ്‌നങ്ങൾക്കുമെല്ലാം ഓക്‌സിടോസിൻ സഹായകമാണ്. ഇത് ശരീരത്തിലെ ഈസ്ട്രജൻ തോത് ബാലൻസ് ചെയ്യാൻ സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
ഓർഗാസത്തിലൂടെ സ്ത്രീ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാകും എന്നാണ് പഠനങ്ങൾ പറയുന്നത്. ഡിടിഎച്ച് എന്ന ഒരു കെമിക്കലും ഓർഗാസ സമയത്ത് സ്ത്രീയിൽ ഉൽപാദിപ്പിയ്ക്കപ്പെടുന്ന ഒന്നാണ്. ഇത് സ്ത്രീകൾക്ക് രോഗപ്രതിരോധശേഷി നൽകാൻ സഹായിക്കുന്ന ഒന്നാണ്. ബ്രെയിനിലെ ഹൈപ്പോ തലാമസിനെ സ്വാധീനിയ്ക്കുന്ന ഒന്ന് കൂടിയാണ് ഓർഗാസമെന്നത്. ഇത് സ്ത്രീകളിലെ വന്ധ്യതടയക്കമുള്ള പല ഗുരുതരമായ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്.
കൂടാതെ സ്ത്രീകളിലെ ഉറക്കമില്ലായ്മ തടയാനും സ്‌ട്രെസ് കുറയ്ക്കാനുമുളള വഴി കൂടിയാണ് ഓർഗാസമെന്നത്. സ്ത്രീയുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഓർഗാസമുണ്ടാകുന്ന സ്ത്രീയ്ക്ക് ഒരു തവണ മാത്രം ഓർഗാസമുണ്ടാകുന്ന സ്ത്രീയേക്കാൾ ഇരട്ടി ആയുസുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവയെല്ലാം തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...