Turmeric Milk, Health benefits: കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ തടുക്കും മഞ്ഞള്‍പ്പാല്‍ , അറിയാം ഗുണങ്ങള്‍
എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് മഞ്ഞള്‍ ചേര്‍ത്ത് തിളപ്പിച്ച പാലിനുള്ളത്.
Turmeric Milk, Health benefits: എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് മഞ്ഞള്‍ ചേര്‍ത്ത് തിളപ്പിച്ച പാലിനുള്ളത്.
ആന്‍റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പര്യാപ്തമാണ്. മഞ്ഞള്‍പ്പാല്‍ കുടിയ്ക്കാന്‍ ഏറ്റവും നല്ല സമയം രാത്രിയിൽ ഉറങ്ങുന്നതിന് മുന്‍പാണ്. രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാലില്‍ അപ്ലം മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ കുറച്ചൊന്നുമല്ല.
മഞ്ഞള്‍പ്പാല്‍ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ അര്‍ബുദ രോഗത്തെ അകറ്റി നിര്‍ത്താനും മമഞ്ഞള്‍പ്പാല്‍ സഹായകമാണ്.
ശരീര ഭാരം കുറയ്ക്കാനും മഞ്ഞള്‍പ്പാല്‍ തന്നെ മുന്നില്‍. ദിവസവും മഞ്ഞള്‍പ്പാല്‍ കുറയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാൽ മഞ്ഞൾ ചേർത്ത് ദിവസവും രാത്രി ഉറങ്ങും മുമ്പ് കുടിക്കുക.
സുഖനിദ്രയ്ക്ക് രാത്രി മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാല്‍ മതി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ അകറ്റാന്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്.
ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ശരീര കാന്തി വര്‍ധിപ്പിക്കാന്‍ സഹായകമാണ്. വാര്‍ധക്യം തടയാനും മഞ്ഞളിന് കഴിയും .
ചര്‍മ്മത്തിന്‍റെ അലര്‍ജിയെ ഇല്ലാതാക്കാനും മഞ്ഞള്‍പ്പാല്‍ ഉത്തമമാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലുകളും മറ്റും മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാകുന്നു. പേസ്റ്റ് രൂപത്തിലാക്കിയ മഞ്ഞള്‍ അല്‍പം പാലില്‍ മിക്സ് ചെയ്ത് അലര്‍ജിയുള്ള സ്ഥലത്ത് പുരട്ടിയാല്‍ മാത്രം മതി.
പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍റെ
അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.
സന്ധിവാതവും സന്ധിവേദനയും ശമിപ്പിക്കാന്‍ ഉത്തമ പ്രതിവിധിയാണ് മഞ്ഞള്‍. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് അസ്ഥികളേയും സന്ധികളേയും കരുത്തുറ്റതാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...