Health Care Tips: രാത്രിയില്‍ ചോറ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?
നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് ചോറ്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ചോറ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
Health Care Tips: നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് ചോറ്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ചോറ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ചോറില്‍ അതിൽ നല്ല അളവിൽ ഊർജ്ജവും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് ഏറെ പ്രയോജനകരമാണ്. കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
പലരും രാത്രിയിലും ചോറ് കഴിയ്ക്കാറുണ്ട്. എന്നാല്‍, രാത്രിയില്‍ ചോറ് കഴിയ്ക്കാമോ? എന്നാല്‍, നിങ്ങള്‍ക്കറിയുമോ രാത്രിയില്‍ ചോറ് കഴിയ്ക്കുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട് ഒപ്പം ദോഷങ്ങളുമുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നതിന്‍റെ ഗുണ ദോഷ വശങ്ങള്‍ അറിയാം.
Also Read: Cholesterol Symptoms: കൊളസ്ട്രോൾ കൂടിയോ? ശരീരം നല്‍കുന്ന ഈ സിഗ്നലുകൾ ശ്രദ്ധിക്കാം
രാത്രിയിൽ ചോറ് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ:-
വയറിന് ഗുണം ചെയ്യും. അതായത് വയറ്റിലെ രോഗങ്ങൾക്ക് അരിയാഹാരം ഗുണകരമാണ്. കാരണം ഇത് എളുപ്പത്തിൽ ദഹിക്കും. ചോറ് ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്താൻ സഹായിയ്ക്കുന്നു. അതുപോലെ തന്നെ ഇത് ദഹനക്കേട് ഭേദമാക്കുകയും ചെയ്യും.
കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് ചോറ്
കാർബോഹൈഡ്രേറ്റുകൾ അരിയിൽ ധാരാളമായി കാണപ്പെടുന്നു, ഇത് ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു, ചോറില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരത്തിന് ഏറെ നല്ലതാണ്.
ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും
ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നത് ദാഹനത്തിലൂടെയാണ്. ചോറ് ദഹനവ്യവസ്ഥയ്ക്ക് വളരെ ഗുണം ചെയ്യും. ഇതുകൂടാതെ, ഇത് നിങ്ങളുടെ വയറിലെ ചൂടിനെ ശമിപ്പിക്കുകയും ചെയ്യുന്നു.
രാത്രിയിൽ ചോറ് കഴിക്കുന്നതിന്‍റെ ദോഷങ്ങൾ:-
രാത്രിയിൽ ചോറ് കഴിക്കുന്നത് പ്രായമായവരിൽ പ്രമേഹ പ്രശ്‌നത്തിന് കാരണമാകും, ഇതോടൊപ്പം നിരവധി രോഗങ്ങൾക്കും സാധ്യതയുണ്ട്, ഇത് കൂടാതെ ആസ്ത്മ, ജലദോഷം, പനി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...