സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. സിഗരറ്റ് വലിക്കുന്നത് മരണത്തിന് വരെ കാരണമായേക്കും. എന്നാൽ മരണത്തിന് മുമ്പ് ചില രൂക്ഷവും ഗുരുതരവുമായ രോഗങ്ങൾ ഉണ്ടാകാൻ പുകവലി കാരണമാകും. പുകവലിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്വാസകോശ അർബുദം


ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന അർബുദം ശ്വാസകോശ അർബുദമാണ്. ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള പ്രധാന കാരണം പുകവലിയാണ്. ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്ന 90 ശതമാനത്തോളം പേരിൽ വില്ലനാകുന്നത് പുകവലിയാണ്. ശ്വാസകോശ അർബുദം സ്ഥിരീകരിച്ച് കഴിഞ്ഞാൽ അഞ്ച് വർഷമെങ്കിലും ജീവിക്കാനുള്ള സാധ്യത വളരെ അഞ്ചിൽ ഒന്ന് മാത്രമാണ്.



സിഓപിഡി (ക്രോണിക് ഒബ്സ്ട്രാക്റ്റീവ് പൾമൊണറി ഡിസീസ്)


ശ്വസനത്തിന് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ് ക്രോണിക് ഒബ്സ്ട്രാക്റ്റീവ് പൾമൊണറി ഡിസീസ്. മരണത്തിന് വരെ ഈ രോഗം കാരണമാകും. ആദ്യം ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതിൽ തുടങ്ങി ഈ അവസ്ഥയുള്ളവർക്ക് ക്രമേണ സ്റ്റെപ്പുകൾ കയറാൻ പോലും ബുദ്ധിമുട്ടായി മാറി. ഈ രോഗം ഉണ്ടാകുന്നവരിൽ 85% മുതൽ 90% വരെ ആളുകളിൽ കാരണം പുകവലിയാണ്.


ഹൃദ്രോഗം


പുകവലി നിങ്ങളുടെ എല്ലാ അവയങ്ങളെയും ബാധിക്കും, അതിൽ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഹൃദയം. പുകവലിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. പുകവലിക്കുന്നത് നിങ്ങളുടെ ഹൃദയ ധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകാൻ കാരണമാകും. ഇതോട് കൂടി ഹൃദയത്തിൽ എത്തുന്ന ഓക്സിജന്റെയും രക്തത്തിന്റെയും അളവ് കുറയും. ഇതാണ് പ്രധാനമായും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത്.


സ്ട്രോക്ക് 


പുകവലി ഹൃദയ ധമനികളെ രൂക്ഷമായി ബാധിക്കുകയും അത് സ്ട്രോക്കിന് കാരണമാകുകയും ചെയ്യും. കുറച്ച് സമയത്തേക്ക് തലച്ചോറിലേക്ക് രക്തം എത്തുന്നത് തടസപ്പെടുന്നതാണ് സ്‌ട്രോക്കിന് കാരണമാകുന്നത്. ഈ സമയത്ത് ഓക്സിജൻ കിട്ടാതെ തലച്ചോറിനുള്ളിലെ കോശങ്ങൾ നശിക്കാൻ ആരംഭിക്കുകയും ചെയ്യും. ഇത് മൂലം പക്ഷാഘാതം, സംസാരത്തിനുണ്ടാകുന്ന പ്രശ്‍നങ്ങൾ , മസ്തിഷ്ക പ്രശ്‍നങ്ങൾ തുടങ്ങി മരണം വരെ സംഭവിക്കാം.


ആസ്ത്മ


ശ്വസിക്കാൻ പ്രശ്‍നമുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് ആസ്ത്മ. നിങ്ങൾ ആസ്തമ പ്രശ്‍നങ്ങൾ ഉള്ള ആളാണെങ്കിൽ പുകവലിക്കുന്നത് ആസ്ത്മ അറ്റാക്ക് ഉണ്ടാകാൻ കാരണമാകും. മാത്രമല്ല ആസ്തമ പ്രശ്നം രൂക്ഷമാകാനും ആസ്ത്മ കാരണമാകും.


സ്ത്രീകളിലെ പ്രത്യുൽപാദന ശേഷിയെ ബാധിക്കും


പുകവലി സ്ത്രീകളിൽ എക്ടോപിക് പ്രസവധാരണത്തിന് കാരണമാകും. യൂട്രസിന് പകരം മറ്റെവിടെയെങ്കിലും ബീജസങ്കലനം ചെയ്ത എഗ്ഗ്‌സ് ഇമ്പ്ലാൻറ് ചെയ്യുന്നതിനാണ് എക്ടോപിക് പ്രസവധാരണമെന്ന് പറയുന്നത്. ഇത് മൂലം ഈ മുട്ടകൾക്ക് അതിജീവിക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല അമ്മയുടെ മരണത്തിന് വരെ കാരണമാകും. മാത്രമല്ല പുകവലി പ്രസവധാരണത്തിനുള്ള സാധ്യതയും കുറയ്ക്കും.


മാസം തികയാതെയുള്ള പ്രസവം 


സ്ത്രീകൾ പുകവലിക്കുമ്പോൾ ത് അവരുടെ ആരോഗ്യത്തെ മാത്രമുള്ള ജനിക്കാൻ പോകുന്ന കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കും. ഗർഭിണികളായ സ്ത്രീകൾ പുകവലിച്ചാൽ മാസം തികയാതെ കുന്നിൻ പ്രസവിക്കാനും, കുഞ്ഞിന് ഭാരം കുറയാനുമുള്ള സാധ്യത വളരെയധികമാണ്. ഇങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


പ്രമേഹം


പുകവലിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുക വലിക്കുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരെക്കാൾ 30 മുതൽ 40 ശതമാനം വരെ കൂടുതലാണ്. പ്രീയമേഹം സ്ഥിരീകരിച്ചവർ പുകവലിക്കുകയാണെങ്കിൽ ഹൃദയം വൃക്ക രോഗങ്ങളും, അന്ധതയും ഒക്കെ ഉണ്ടാകാനുള്ള സാധ്യത കൂടും.


 കാഴ്ച നഷ്ടപ്പെടും


പുകവലി കാഴ്ച നഷ്ടപ്പെടാൻ പുകവലി കാരണമാകും. കണ്ണിന്റെ കാഴ്ച നഷ്പ്പെടുത്തുന്ന മക്കുലാർ ഡിജനറേഷൻ എന്ന അവസ്ഥ പുകവലി മൂലമാണ് ഉണ്ടാകുന്നത്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ കാഴ്ച നഷ്ടപ്പെടാൻ ഈ അവസ്ഥ കാരണമാകും.


അർബുദം


പുകവലി എല്ലാതരം അര്ബുദങ്ങൾ ഉണ്ടാകാൻ കാരണമാകും. മാത്രമല്ല പുകവലി അര്ബുദത്തിൽ നിന്ന് രക്ഷനേടാനുള്ള സാധ്യതയും കുറയ്ക്കും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.