Hair Fall Problems: മുടികൊഴിച്ചില്‍ തടയാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
തലമുടിയുടെ സ്വഭാവം എല്ലാക്കാലവും ഒരുപോലെയായിരിക്കില്ല. അതുകൂടാതെ, എല്ലാവരുടെയും മുടികള്‍ ഒരേപോലെയല്ല.
തലമുടിയുടെ സ്വഭാവം എല്ലാക്കാലവും ഒരുപോലെയായിരിക്കില്ല. അതുകൂടാതെ, എല്ലാവരുടെയും മുടികള്‍ ഒരേപോലെയല്ല.
മുടിയുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും പലര്‍ക്കും വ്യത്യസ്തമായിരിയ്ക്കും.. അതേപോലെതന്നെ മുടിയുടെ വളര്‍ച്ചയും പലതാണ്. മുടിയുടെ വളര്‍ച്ചയെ (Hair Growth) സ്വാധീനിക്കുന്ന പ്രധാന ഘടകം ജനിതക സവിശേഷതകളാണ്. ജനിതക ഗുണങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേകിച്ച് മാര്‍ഗങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. എന്നാല്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങളും ഉണ്ട്. അവ ഏതെന്ന് മനസിലാക്കിയാല്‍ നിങ്ങളുടെ മുടിയുടെ അഴകും ആരോഗ്യവും ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ കഴിയും. ആ കാര്യങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം...
ചിട്ടയായ ഭക്ഷണക്രമം: ഭക്ഷണത്തില്‍ ശ്രദ്ധിക്കുക. മുടിയുടെ ആരോഗ്യം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. നിങ്ങള്‍ പിന്തുടരുന്ന ഭക്ഷണക്രമം (diet) ശരീരത്തിന് ആവശ്യമായ എല്ലാ പ്രധാന പോഷകങ്ങളും ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. രോഗങ്ങള്‍ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കുന്നതിനുമായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നത് ചിലപ്പോള്‍ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ആവശ്യമായ പോഷകങ്ങളില്‍ ഉണ്ടാകുന്ന കുറവ് മുടി കൊഴിച്ചിലിന് കാരണമായേക്കാം.
Also Read: Papaya Health Benefits | ശൈത്യകാലത്ത് പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ!!
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ (Hormonal Imbalance): പ്രായം മുന്നോട്ടു പോകുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടിയുടെ വളര്‍ച്ച കുറയാന്‍ കാരണമാകാറുണ്ട്.
അമിത പരിചരണം അപകടം: മുടി ശരിയായി പരിചരിക്കുക എന്നത് നല്ല ശീലമാണ്. എന്നാല്‍,ഇത് അമിതമായാല്‍ ചിലപ്പോള്‍ വിനയാകും. ഇത് മുടിയുടെ ഗുണ നിലവാരത്തെ ബാധിക്കുകയും വളര്‍ച്ചയ്ക്ക് തടസ്സമാവുകയും ചെയ്‌തേക്കാം.
മരുന്നുകള്‍: ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ (Medications) മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അസുഖങ്ങള്‍ ഭേദമാക്കുമെങ്കിലും ചില മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇത് മുടി കൊഴിച്ചില്‍ പോലുള്ള മറ്റ് പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കുക: നിങ്ങളുടെ മുടിയെ യഥാസ്ഥാനത്ത് നിലര്‍ത്തുന്നതും മുടിയുടെ വേരുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതും ശിരോചര്‍മ്മമാണ്. അതിനാല്‍, ശിരോചര്‍മ്മത്തിന്‍റെ ആരോഗ്യവും വൃത്തിയും വളരെ പ്രധാനമാണ്. വൃത്തിയില്ലാത്ത ശിരോചര്‍മ്മത്തില്‍ മുടിയില്‍ പേന്‍, താരന്‍ തുടങ്ങിയവ ഉണ്ടാകാന്‍ ഇടയാക്കും. ഇത് മുടി കൊഴിച്ചിലിന് ഇടയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...