Health Tips: 30 കഴിഞ്ഞ സ്ത്രീകള്‍ക്ക് വ്യായാമം അത്യാവശ്യം, കാരണം
പ്രായം മുന്നോട്ടു പോകുന്തോറും നമ്മുടെ ജീവിതം കൂടതല്‍ തിരക്കേറിയതായി മാറും. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഒപ്പം ജോലിയും കൂടിയാകുമ്പോള്‍ പറയുകയും വേണ്ട...
Health Tips: പ്രായം മുന്നോട്ടു പോകുന്തോറും നമ്മുടെ ജീവിതം കൂടതല്‍ തിരക്കേറിയതായി മാറും. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഒപ്പം ജോലിയും കൂടിയാകുമ്പോള്‍ പറയുകയും വേണ്ട...
ഇതിനിടെ ഏറ്റവും അവഗണിക്കപ്പെടുന്നത് ആരോഗ്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട, അതായത് ആരോഗ്യം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയത്ത് അതിനുള്ള സമയം പല സ്ത്രീകള്‍ക്കും ലഭിക്കാറില്ല.
എന്നാല്‍, സ്ത്രീകളെ സംബന്ധിച്ചിടത്തോളം വ്യായാമം ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. 30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ ശരീരം ഹോർമോൺ പരിവർത്തനത്തിന് വിധേയമാകുന്നതിനാല്‍ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നിയമാനുസൃതമായ പോഷകാഹാരത്തോടൊപ്പം വ്യായാമവും ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്.
30-കളിൽ 30 മിനിറ്റ് വ്യായാമം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത് ദിവസവും വെറും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ സഹായകമാണ്.
ചിട്ടയായി പിന്തുടരുന്ന ഒരു ജീവിത ശൈലി പല വിട്ടുമാറാത്ത രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കും. ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോൾ, മാനസികാരോഗ്യപ്രശ്നങ്ങൾ, ഉത്കണ്ഠ, എല്ലുകളുടെ ആരോഗ്യം, എന്നിവയ്ക്ക് ഒരു പരിധിവരെ നമ്മുടെ ശരിയായ ജീവിത ശൈലി സഹായകമാണ്.
സ്ത്രീകളില്‍ പ്രായം കൂടുന്നതിനനുസരിച്ച് മെറ്റബോളിസം മന്ദഗതിയിലാകുന്നത് സാധാരണമാണ്. ഇത് സ്വാഭാവികമായും ശരീരഭാരത്തെ ബാധിക്കും. സ്വാഭാവിക ശരീരഭാരം നിലനിര്‍ത്തുക എന്നത് ഈ പ്രായത്തില്‍ ഒരു വെല്ലുവിളിയായി മാറാറുണ്ട്.
ആരോഗ്യമുള്ള ശരീരം, മനസ്, എന്നിവ വളരെ പ്രധാനമാണ്. എന്നാല്‍, ഇവ നേടാന്‍ വ്യായാമം അനിവാര്യമാണ്.
ഓരോ ആഴ്‌ചയിലും 150 മിനിറ്റിൽ കുറയാതെ വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. പിന്നീട് ഈ സമയം വര്‍ധിപ്പിച്ച് ആഴ്‌ചയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും 20 മിനിറ്റ് തീവ്രമായ വ്യായാമം ചെയ്യേണം എന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഓട്ടം, സൈക്ലിംഗ്, എയ്റോബിക് വ്യായാമങ്ങൾ, പുഷ്അപ്പ്, എയർ സ്ക്വാറ്റ് എന്നിവ ഏറെ ഉപകാരപ്രദമാണ്.
Also Read: Glycerin Winter Tips: മഞ്ഞുകാലത്ത് ഗുണം ചെയ്യും ഗ്ലിസറിന്‍, ഉപയോഗിക്കേണ്ടത് എങ്ങിനെ?
എന്നാല്‍, വ്യയമാതോടോപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വസ്തുത സമീകൃതാഹാരം കഴിയ്ക്കണം എന്നുള്ളതാണ്. 30 കഴിഞ്ഞ സ്ത്രീകള്‍ അവരുടെ ഭക്ഷണത്തില്‍ മതിയായ അളവിൽ ഇരുമ്പും കാൽസ്യവും ഉണ്ടെന്ന് ഉറപ്പാക്കണം. ആർത്തവചക്രം മൂലം സ്ത്രീകളില്‍ ഇരുമ്പിന്‍റെ അളവ് കുറയാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഏറെ കഴിക്കാൻ ശുപാർശ ചെയ്യുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് സ്ത്രീകളില്‍ കാണുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്നമാണ് എല്ലുകളുടെ ബലക്ഷയം. ഇത് തടയാന്‍ കാൽസ്യം കൂടതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് സഹായകമാണ്.
30 വയസിനു മുകളിലുള്ള പുരുഷന്മാരും സ്ത്രീകളും- ഹൃദ്രോഗം, ശ്വാസകോശ രോഗം, ആസ്ത്മ, സന്ധിവാതം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗ സാധ്യത ഉള്ളവര്‍. ഇത്തരക്കാര്‍ കഠിന വ്യായാമം ചെയ്തു തുടങ്ങും മുന്‍പ് ആരോഗ്യ വിദഗ്ധരുടെ സഹായം തേടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...