ഇടവിട്ട് പെയ്യുന്ന മഴ  മഴക്കാലരോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യമുണ്ടക്കുന്നു. അതിനാല്‍  വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും നാം കൃത്യമായി പാലിക്കണം. വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികള്‍ എന്നിവയിലൂടെയെല്ലാം  രോഗങ്ങള്‍ പടരാനുള്ളസാധ്യത കൂടുതലാണ്. മഴ കൂടുന്തോറും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറൽപ്പനി


വൈറല്‍ പനി മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് . വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.


‌മഞ്ഞപ്പിത്തം ‌


മഞ്ഞപ്പിത്തം ഈച്ച പരത്തുന്ന രോഗമാണ്. രോഗിയുമായി നേരിട്ടുള്ള ഇടപഴകൽ രോഗം പടരാൻ ഇട വരുത്തുന്നു. പനി, തലവേദന, ശരീര വേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. 


ഡെങ്കിപ്പനി 


ഡെങ്കിപ്പനി ഈഡിസ് എന്ന കൊതുകാണ് ഇതു പകർത്തുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നിൽ വേദന, പേശികൾക്കും സന്ധികൾക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ഛർദിയും ക്ഷീണവും ഇവയാണ് ലക്ഷണങ്ങൾ. 


ജപ്പാന്‍ ജ്വരം


പനി,കഠിനമായ തലവേദന,ഛര്‍ദ്ദി,കഴുത്ത് കുനിക്കാന്‍ സാധിക്കാത്ത അവസ്ഥ,നിര്‍ജലീകരണം,തളര്‍ച്ച  തുടങ്ങിയവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.
ടൈഫോയ്ഡ്- രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി,വിശപ്പിലായ്മ,വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.


മലമ്പനി
വിറയലും കുളിരും, ശരീരവേദനയും തലവേദനയും, തുടര്‍ന്ന് അതികഠിനമായ പനി, രോഗിക്ക് ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവ ഉണ്ടാക്കുന്നു.


എലിപ്പനി
ലെപ്ടോസ്പൈറ ഇനത്തില്‍പ്പെട്ട സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്.  


ചിക്കുന്‍ ഗുനിയ
ആല്‍ഫാ വൈറസാണ് ചിക്കുന്‍ഗുനിയ പനി ഉണ്ടാക്കുന്ന രോഗാണു. കെട്ടി നില്‍ക്കുന്ന ശുദ്ധജലത്തില്‍ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഇതു പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി,ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍,സന്ധി വേദന,പ്രത്യേകിച്ചും കൈകാലുകളിലെ ചെറിയമുട്ടുകളുടെ വേദന,  നടുവേദന, തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍.


കുറച്ച് കാര്യങ്ങൾ ഇനി ശ്രദ്ധിക്കാം....


*കൈയ്യിൽ പ്രധാനമായും കുട, റെയ്ൻ കോട്ട്, ഷൂ എന്നിവ കരുതുക. 
*ചൂടുവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ മാത്രം  ഉപയോഗിക്കാൻ ശ്രമിക്കുക.
*ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം ഇവ വൃത്തിയായി സൂക്ഷിക്കുക. 
*വീടിനു പരിസരത്തും ചുറ്റുപാടുമുളള വെള്ളം കെട്ടി നിൽക്കുന്നത് നശിപ്പിക്കുക.
*ആവശ്യ മില്ലെങ്കിൽ കഴിവതും ദൂരയാത്രകൾ ഒഴിവാക്കുക. 
*പഴയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കാതിരിക്കുക.
*വെള്ളം ശേഖരിക്കുന്ന പത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.
*ഭക്ഷണം കഴിക്കുന്നതിന് മുമ്പും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. 
*ചപ്പുചവറുകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.
*ആരോഗ്യപ്രവര്‍ത്തകരുടെ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.