Sunburn: അടുത്തമൂന്നുമാസം കേരളം ചുട്ടുപൊള്ളാന്‍ പോകുന്നെന്ന് മുന്നറിയിപ്പ്,സൂര്യാഘാതത്തിനുള്ള സാധ്യത
വേനല്‍ മഴക്കുള്ള സാധ്യത മാര്‍ച്ചില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണിനും അതിനുശേഷം അപ്രതീക്ഷിതമായുണ്ടായ തുലാവര്‍ഷത്തിനും ശേഷം വരുന്ന വേനല്‍ക്കാലമാണിത്.
Trivandrum: കൊടുംചൂടില്‍ അടുത്തമൂന്നുമാസം കേരളം ചുട്ടുപൊള്ളാന്‍ പോകുന്നുവെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. പകല്‍ച്ചൂട് ഉയരുമെന്നതിനാല്‍ സൂര്യാഘാതത്തിനുള്ള സാധ്യത മാര്‍ച്ചില്‍ തന്നെയുണ്ടാകുമത്രേ. ഇപ്പോള്‍ തന്നെ അന്തരീക്ഷ ഊഷ്മാവ് ശരാശരി 34 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. നേരിയ വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ചൂട് ശമിപ്പിക്കാന്‍ മതിയായേക്കില്ല. സമീപ ദിവസങ്ങളില്‍ കൂടിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തും.
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ഒറ്റപ്പെട്ട മഴ താല്‍ക്കാലികമായി ചൂട് കുറച്ചെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂട്ടി. ഈര്‍പ്പം കൂടുന്നതോടെ അന്തരീക്ഷ താപനില ഉയരും. വേനല്‍ മഴക്കുള്ള സാധ്യത മാര്‍ച്ചില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണിനും അതിനുശേഷം അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ തുലാവര്‍ഷത്തിനും ശേഷം വരുന്ന വേനല്‍ക്കാലമാണിത്.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഇത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങല്‍ തകരാറിലാക്കും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടും.... കൂടാതെ ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യും. ഈ അവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുക.
സൂര്യാഘതത്തിന്റെ ലക്ഷണങ്ങള്‍ കൂടി പരിശോധിക്കാം....
വളരെ ഉയര്‍ന്ന ശരീരതാപത്തിനൊപ്പം വറ്റിവരണ്ട ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, ഒപ്പം ബോധം നഷ്ടമാുന്ന അവസ്ഥയിലേക്കും എത്തിയേക്കാം.
സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം.കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിലും നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കും, വേദനയും, പൊള്ളലും ഉണ്ടാവുകയും ചെയ്യാം.
എന്തൊക്കെ ചെയ്യണം
സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കുക....ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...