നിങ്ങള്‍ക്ക് അമിതമായി ക്ഷീണം തോന്നാറുണ്ടോ?  അമിതമായ അദ്ധ്വാനം പലപ്പോഴും ക്ഷീണം  വരുത്തി വയ്ക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,  അമിതമായ ഭക്ഷണം കഴിക്കുമ്പോഴും,  അസമയത്ത് ഭക്ഷണം കഴിയ്ക്കുന്നതും ക്ഷീണം വരുത്തി വയ്ക്കും.  പല രോഗങ്ങളുടെയും   ഒരു പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്.


അമിതമായ ഭക്ഷണക്രമം, പ്രത്യേകിച്ചും, ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, ഉറങ്ങുന്നതിന് തൊട്ട് മുന്‍പ്  കഴിക്കുന്നത്  ക്ഷീണത്തിന് കാരണമാകും.  


എന്നാല്‍, പോഷക​ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം ക്ഷീണം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും.  ഈ ഭക്ഷണങ്ങള്‍  ഏതൊക്കെയാണ് എന്ന് നോക്കാം... 


നട്ട്സ് 
ശരീരത്തില്‍ ഉര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്   ഏറെ സഹായകമാണ് നട്ട്സ്.   
ബദാം, വാള്‍നട്ട്, കശുവണ്ടി എന്നിവയുള്‍പ്പെടെയുള്ള മിക്ക നട്ട്സുകളും  പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍  സമ്പന്നമാണ്.  


​ഗ്രീന്‍ ടീ 


ഗ്രീന്‍ ടീയില്‍ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണവും സമ്മര്‍ദ്ദവും നേരിടാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. കൂടാതെ, നല്ല ഉറക്കം കിട്ടാനും ​ഗ്രീന്‍ടീ സഹായിക്കും.


ഡാര്‍ക്ക് ചോക്ലേറ്റ്


ഡാര്‍ക്ക് ചോക്ലേറ്റില്‍ ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറവാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന നൈട്രിക് ഓക്സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുന്നു. ഇത് ഊര്‍ജ്ജം  കൂട്ടുന്നതിന് സഹായിക്കുന്നു.


വാഴപ്പഴം 


വാഴപ്പഴത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിലെ നിരവധി ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനുള്ള കഴിവ് വാഴപ്പഴത്തിനുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.