ഡാർക്ക് ചോക്ലേറ്റുകൾ മുതൽ നട്സ് വരെ: ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ
ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിർമ്മിക്കുന്ന പോഷക ഘടകങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ ഉൾപ്പെടുന്നു.
ഉത്കണ്ഠയും സമ്മർദ്ദവും നിങ്ങളെ പലപ്പോഴും അലട്ടാറുണ്ടോ? ചില ഭക്ഷണങ്ങൾ നമ്മളിലെ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. കൃത്യമായ വ്യായാമത്തോടൊപ്പം സമീകൃതാഹാരവും ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്തുമാകട്ടെ അത്, ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്നുണ്ട്.
ഡാർക്ക് ചോക്ലേറ്റ്
അതെ, പഞ്ചസാര നമ്മുടെ ഞരമ്പുകളെ വിശ്രമിക്കുന്നതിനൊപ്പം പ്രതികൂലമായി ബാധിക്കുന്നു. ഡാർക്ക് ചോക്ലേറ്റാണ് ഇതിനായി കഴിക്കേണ്ടത്. ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിർമ്മിക്കുന്ന പോഷക ഘടകങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ ഉൾപ്പെടുന്നു.
നട്സ്
ബ്രസീലിയൻ നട്‌സ്, വാൽനട്ട്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സുകളിൽ ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ, ഏറ്റവും പ്രധാനമായി, ശരീരത്തിന്റെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും തലച്ചോറിന്റെ പ്രവർത്തനത്തിന്റെയും പരിപാലനത്തിന് സഹായിക്കുന്ന മഗ്നീഷ്യം എന്നിവ ഉയർന്നതായി കണക്കാക്കപ്പെടുന്നു.
സാൽമൺ
സാൽമൺ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വൈറ്റമിൻ ഡിയും ഒമേഗ-3 ഫാറ്റി ആസിഡുകളായ ഇക്കോസപെന്റനോയിക് ആസിഡും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പോഷകങ്ങളിൽ ഒന്നാണ്.
ചമോമൈൽ ചായ
ചമോമൈൽ ചായയിൽ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉണ്ട്. ഇത് ഉത്കണ്ഠയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.
യോഗർട്ട്
നിങ്ങൾ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാൻ പറ്റിയ ഒരു മികച്ച ഭക്ഷണമാണ് തൈര്. പ്രോബയോട്ടിക്സ് അല്ലെങ്കിൽ നല്ല ബാക്ടീരിയകൾ വിവിധ തൈരുകളിൽ കാണപ്പെടുന്നു. ഇത് മാനസികാരോഗ്യം ഉൾപ്പെടെ വിവിധ കാര്യങ്ങൾക്ക് സഹായിച്ചേക്കാം.