ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ്  ശരിയായ ഭക്ഷണം.  അതുകൂടാതെ സമയത്തിന് കഴിയ്ക്കുകയും വേണം.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഭാത ഭക്ഷണം പോലെതന്നെ പ്രധാനമാണ് അത്താഴവും. വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ്  കാത്തിരിക്കുന്നത് എന്നത് മറക്കരുത്. 


ശരീരഭാരം നിയത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. 


★ നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രിയില്‍ കഴിയ്ക്കുന്ന ശീലമുണ്ട് എങ്കില്‍ ഒഴിവാക്കുക,  ഇത്തരം ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിനു ദോഷം ചെയ്യും.


★ രാത്രി പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്ട്രോളിനും ഇടയാക്കും. 


★ രാത്രി ഡെസേര്‍ട്ടുകളും ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. രാത്രി ഐസ്‌ക്രീം കഴിച്ചാല്‍ കൊഴുപ്പ് അടിഞ്ഞുകൂടിശരീരഭാരം  കൂട്ടും.


★ പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത്ആരോഗ്യത്തിന് നല്ലതല്ല. 


★ കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.


★ സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. പ്രോസസ്ഡ് മീറ്റുകള്‍ രാത്രി ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.


★ രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. മാത്രമല്ല വളരെ കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.