ആരോ​ഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് ഒരുവിധം എല്ലാവരും ശ്രദ്ധചെലുത്താറുണ്ട്. വ്യായാമം ചെയ്തും, യോ​ഗ ചെയ്തും ഫിറ്റ്നെസ്സിന് ആവശ്യമായ മറ്റു കാര്യങ്ങളൊക്കെ ചെയ്ത് ശരീരത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ സമയമില്ല, അല്ലെങ്കിൽ ജോലിത്തിരക്കുകളും മറ്റും കാരണം വ്യായാമം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന് പറയുന്നവരും നമുക്കിടയിലുണ്ട്. അത്തരക്കാർ തീർച്ചായയും വായിച്ചിരിക്കേണ്ട ഒന്നാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150-300 മിനിറ്റ് മിതമായ എയ്റോബിക് ആക്ടിവിറ്റികൾ അല്ലെങ്കിൽ കുറഞ്ഞത് 75-159 മിനിറ്റ് ഊർജ്ജസ്വലമായ എയ്റോബിക് ആക്ടിവിറ്റികളും ചെയ്യണമെന്ന് ലോകാരോ​ഗ്യസംഘടന അഭിപ്രായപ്പെടുന്നു. കൂടാതെ ദിവസവും നടക്കുകയും വേണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയാറുണ്ട്. ഹൃദയധമനികളുടെ സംരക്ഷണം, ഹൃദ്രോഗങ്ങൾ കൊണ്ടുള്ള മരണനിരക്ക് കുറയ്ക്കൽ തുടങ്ങി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. 


ഉദാസീനമായ ജീവിതശൈലി നയിക്കുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ 8,000-മോ അതിൽ കൂടുതലോ ചുവടുകൾ നടക്കുന്ന 20 വയസിന് മുകളിലുള്ളവർ മരിക്കാനുള്ള സാധ്യത 14.9 ശതമാനം കുറവാണ്. JAMA പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തിയതാണിത്. 6,000 മുതൽ 10,000 വരെ സ്റ്റെപ്പുകൾ നടക്കുന്നവരിലും ഈ ആരോ​ഗ്യ ​ഗുണങ്ങൾ കാണുന്നു


പഠനത്തിൽ കണ്ടെത്തിയതെന്ത്? 


അവധി ദിവസങ്ങളിൽ‌ ആരോ​ഗ്യ സംരക്ഷണം നടത്തുന്നവരെയും എല്ലാ ദിവസവും അതിനായി കുറച്ച് സമയം കണ്ടെത്തുന്നവരെയുമാണ് പഠനത്തിന്റെ ഭാ​ഗമാക്കിയിരിക്കുന്നത്. വ്യായാമം ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണസാധ്യത കുറഞ്ഞുവെന്ന് പഠനം കണ്ടെത്തി. അതേസമയം രണ്ട് ദിവസത്തെ വ്യായാമം ചെയ്യുന്നവരിലും ആരോഗ്യ ​ഗുണങ്ങൾ കാണിക്കുന്നുവെന്നാണ് പഠനത്തിൽ വ്യക്തമായത്. 20 വയസും അതിന് മുകളിലും പ്രായമുള്ള 3,101 പേരാണ് പഠനത്തിൽ പങ്കെടുത്തത്. 


ആഴ്ചയിൽ രണ്ട് ദിവസം വ്യായാമം ചെയ്യുന്നതും ഹൃദയ സംബന്ധമായ അപകടങ്ങളും മരണ സാധ്യതയും കുറയ്ക്കാൻ കഴിയുമെന്ന് പഠനം കണ്ടെത്തി. ഫിറ്റ്നെസ് നിലനിർത്താൻ ദിവസവും വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ നിങ്ങളുടെ അവധി ദിവസങ്ങളിൽ അല്ലെങ്കിൽ ആഴ്ചയിൽ രണ്ട് ദിവസം വ്യായാമം ചെയ്താലും ആരോ​ഗ്യം നിലനിർത്താമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 


എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങളിൽ ഒന്നാണ് നടത്തം. വേഗത്തിലുള്ള നടത്തം ഒരുപാട് ​ഗുണങ്ങൾ നൽകുന്നുവെന്നാണ് പറയുന്നത്. ഇം​ഗ്ലീഷിൽ ബ്രിസ്ക് വാക്കിം​ഗ് എന്നാണ് ഇതിനെ പറയുന്നത്. ബ്രിസ്ക് വാക്കിം​ഗിന് ഒട്ടനവധി ഗുണങ്ങൾ ഉണ്ട്. ദിവസവും വേഗത്തിലുള്ള നടത്തം പ്രാവർത്തികമാക്കിയാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും കരുത്തിനും ഇത് വളരെയധികം പ്രയോജനം ചെയ്യും. നീണ്ടു നിൽക്കുന്ന നടുവേദന അനുഭവിക്കുന്നവരാണെങ്കിൽ നിങ്ങൾ ചെയ്യേണ്ട ഏറ്റവും എളുപ്പവും മികച്ചതുമായ വ്യായാമമാണ് വേ​ഗത്തിലുള്ള നടത്തം. 


10 മിനിറ്റ് വേ​ഗത്തിലുള്ള നടത്തം ശീലിച്ചാൽ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. വേഗതയേറിയ നടത്തം മിതമായ വ്യായാമം ആരംഭിക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. ആരോ​ഗ്യ സംരക്ഷത്തിൽ വലിയ പങ്കുവഹിക്കുന്നതാണ് വേ​ഗത്തിലുള്ള നടത്തം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.