നിലവിൽ ലോക ജനസംഖ്യയുടെ 38 ശതമാനത്തിലധികം പേർ ഇതിനകം അമിതഭാരമുള്ളവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്, വരും വർഷങ്ങളിൽ ഈ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് ഒബിസിറ്റി ഫെഡറേഷന്റെ റിപ്പോർട്ട് അവകാശപ്പെടുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച്, 2035ഓടെ ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത 12 വർഷത്തിനുള്ളിൽ നാല് ബില്യണിലധികം ആളുകൾക്ക് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. കുട്ടികളിലും താഴ്ന്ന വരുമാനക്കാരായ രാജ്യങ്ങളിലും അമിതവണ്ണത്തിന്റെ നിരക്ക് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വേൾഡ് ഒബിസിറ്റി ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് ബൗർ ഈ റിപ്പോർട്ടിനെ "വ്യക്തമായ മുന്നറിയിപ്പ്" എന്നാണ് വിശേഷിപ്പിക്കുന്നത്. സ്ഥിതി കൂടുതൽ വഷളാകുന്നത് തടയാൻ നയരൂപകർത്താക്കൾ ഇപ്പോൾ തന്നെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ പൊണ്ണത്തടി നിരക്ക് അതിവേഗം ഉയരുന്നത് പ്രത്യേകിച്ചും ആശങ്കാജനകമാണ്,”വേൾഡ് ഒബിസിറ്റി ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.


എന്തുകൊണ്ടാണ് പൊണ്ണത്തടി ആശങ്ക വർധിപ്പിക്കുന്നത്?


ലോകജനസംഖ്യയിൽ പൊണ്ണത്തടിയും അമിതഭാരവും ഉയർന്ന് വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അമിതഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ അനുദിനം വർധിച്ച് വരികയാണ്. വേൾഡ് ഒബിസിറ്റി ഫെഡറേഷന്റെ അഭിപ്രായത്തിൽ, 2035 ആകുമ്പോഴേക്കും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾക്ക് പ്രതിവർഷം നാല് ട്രില്യൺ ഡോളറിലധികം ചിലവാകും. ആ​ഗോള ജിഡിപിയുടെ മൂന്ന് ശതമാനത്തോളം വരും ഇതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


 എന്താണ് പൊണ്ണത്തടി? എന്താണ് അമിതഭാരം?


ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അടിസ്ഥാനമാക്കിയാണ് അമിതഭാരവും പൊണ്ണത്തടിയും വിലയിരുത്തുന്നത്. ഒരു വ്യക്തിയുടെ ഭാരം കിലോഗ്രാമിൽ അവരുടെ ഉയരത്തിന് അനുസരിച്ചാണ് കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, 25-ൽ കൂടുതലുള്ള ബോഡി മാസ് ഇൻഡക്സ് സ്കോർ അമിതഭാരവും 30-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് സ്കോർ പൊണ്ണത്തടിയുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.