പ്രഭാതഭക്ഷണം വളരെ സുപ്രധാനമായ ഒന്നാണ്. അത് ഹെൽത്തിയും വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും കൂടി ആയാൽ സംഭവം ഉഷാർ. ഇത്തരത്തിൽ നിങ്ങൾക്ക് ട്രൈ ചെയ്യാവുന്ന ഐറ്റമാണ് ബോംബെ സാൻഡ്‌വിച്ച്. കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്കുണ്ടാക്കാൻ പറ്റുന്ന ഹെൽത്തി ആയ ഡിഷ് ആണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചേരുവകൾ


വെള്ളരിക്ക മുറിച്ചത് - 1/4 കപ്പ്
ചാട്ട് മസാല - 1/4 ടീസ്പൂൺ
സ്ലൈസ് ചെയ്ത ബ്രഡ് - 2
കാപ്സിക്കം - 1/4 കപ്പ്
ഉള്ളി - ഒന്നോ രണ്ടോ
വേവിച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ - 2
തക്കാളി കഷണങ്ങൾ
ഉപ്പ് പാകത്തിന്
ഗ്രീൻ ചട്ണി - 2 ടീസ്പൂൺ 


ഉണ്ടാക്കുന്ന വിധം


ആദ്യം രണ്ട് കഷ്ണം ബ്രെഡ് സൈഡ് വശങ്ങൾ മുറിച്ച് അതിൽ വെണ്ണ പുരട്ടുക വെണ്ണ അല്ലെങ്കിൽ നെയ്യും പുരട്ടാം. അടുത്ത ലെയറിൽ ഗ്രീൻ ചട്ണി പുരട്ടുക. അൽപ്പ സമയം കഴിഞ്ഞ് ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇടുക. ഉരുളക്കിഴങ്ങിന് മുകളിൽ തക്കാളിയും വെള്ളരി മുറിച്ച ഉള്ളി എന്നിവയും ഇടാ. എത്ര പച്ചക്കറികൾ ചേർക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ് ഫില്ല് ചെയ്ത ബ്രഡിന് ചുറ്റും ഉപ്പും ചാട്ട് മസാലയും വിതറുക. ഒരു പാനിൽ വെണ്ണയോ നെയ്യോ ഒഴിച്ച് സാൻഡ്‌വിച്ച് ഇരുവശത്തും മൊരിച്ചെടുക്കുക. തക്കാളി സോസിനൊപ്പം കഴിക്കാം. ടേസ്റ്റി സാൻഡ്വിച്ച് റെഡി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക