നമ്മിൽ പലർക്കും, അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുക എന്നത് എല്ലായ്പ്പോഴും കഠിനമായ ഒരു ജോലി തന്നെയാണ്. പനി വന്നാൽ ഉണ്ടാകുന്ന ക്ഷീണത്തിന് പോലും വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ കഴിയില്ല എന്നതാണ് ശ്രദ്ധേയം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി നിലനിർത്താൻ കഴിയുമെന്ന് മാത്രമല്ല, നിങ്ങളുടെ കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. അമിതമായ വയറിലെ കൊഴുപ്പ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം, ക്യാൻസർ മുതലായവയ്ക്ക് കാരണമാകുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 പാനീയങ്ങളാണ് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ പതിവ് വ്യായാമത്തിനും ഭക്ഷണത്തിനും ഒപ്പം ഇത് കുടിക്കുന്നത് ഒരു പരിധിവരെ അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാൻ നല്ലതാണ്.


ഗ്രീൻ ടീ


തടി കുറക്കാൻ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ശരീരത്തിലെ വിഷ മാലിന്യങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ക്യാൻസറിനെ തടയാനും സഹായിക്കുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളെ ഊർജ്ജസ്വലമാക്കുകയും ചെയ്യും കൂടാതെ ഇത് നിങ്ങളുടെ തലച്ചോറിനും നല്ലതാണ്.


കട്ടൻ കാപ്പി


നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും ഇത് വളരെ നിങ്ങളെ സഹായിക്കും. വ്യായാമത്തിന് മുമ്പ് ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് കലോറി വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു. എന്നാൽ കലോറി വർദ്ധിപ്പിക്കുന്നതിനാൽ കാപ്പിയിൽ പഞ്ചസാര ഒഴിവാക്കുന്നത് ഉറപ്പാക്കുക.



ജീരക വെള്ളം


വിശപ്പ് കുറയ്ക്കുന്നതിനും കലോറി ഫലപ്രദമായി കത്തുന്നതിനും ജീര സഹായിക്കുന്നു. ഇന്ത്യൻ കറികളിൽ സ്ഥിരമായി കാണപ്പെടുന്ന ഈ സസ്യം ദഹനത്തിനും സഹായിക്കും. വ്യായാമത്തിന് ശേഷം ഒരു ഗ്ലാസ് ഇളം ചൂട് ജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ല ആശയമാണ്.


പെരുംജീരകം ഊറ്റിയ വെള്ളം


ഒരു ടേബിൾസ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വെച്ചിട്ട് പിറ്റേന്ന് രാവിലെ അത് അരിച്ചെടുത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, നമ്മുടെ ശരീരത്തിലെ വിഷ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു. കൂടാതെ  ദഹനത്തിനും അസിഡിറ്റിക്കും ഇത് നല്ലതാണ്.


അയമോദക വിത്ത് വെള്ളം


രണ്ട് ടേബിൾസ്പൂൺ വറുത്ത അയമോദക വിത്തുകൾ വെള്ളത്തിലിട്ട്  ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം, അടുത്ത ദിവസം രാവിലെ അത് അരിച്ചെടുത്ത് കുടിക്കുക. ഇത് ദഹനത്തെ സഹായിക്കുന്നു കൂടാതെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തിലേക്ക് കൂടുതൽ വിറ്റാമിനുകൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ആമാശയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചിലർ ചപ്പാത്തി മാവിന്റെ കൂടെ അജ്‌വൈൻ വിത്ത് ചേർത്തും കഴിക്കാറുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.