Vitamin E: നമ്മുടെ ശരീരത്തിന്‍റെ  ശരിയായ പ്രവർത്തനത്തിന് എല്ലാ പോഷകങ്ങളും ആവശ്യമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്  വിറ്റാമിൻ E. വിറ്റാമിൻ E അടങ്ങിയ ഭക്ഷണങ്ങൾ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ശരീരത്തിലെ വിറ്റാമിൻ E യുടെ കുറവ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

 Also Read: Ghee Side Effects: നെയ്യ് അധികം കഴിച്ചാല്‍.... 
 
വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിൻ ഇ അനിവാര്യമാണ്. മെച്ചപ്പെട്ട പ്രതിരോധശേഷിക്ക് വിറ്റാമിൻ E അത്യാവശ്യമാണ്. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനും ഫലപ്രദമായ ആന്‍റിഓക്‌സിഡന്‍റും   കൂടിയാണിത്. കോശങ്ങൾ, ടിഷ്യുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ഇത് ശരീര കോശങ്ങളെ സംരക്ഷിക്കുന്നു.  


നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിൻ E നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അറിയാം...  


1. ഗോതമ്പ് എണ്ണ


ഗോതമ്പ് ധാന്യങ്ങളുടെ ഉള്ളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഗോതമ്പ് ജേം ഓയിൽ. ഇത് ഏറെ പോഷകഗുണമുള്ള ഒന്നാണ്. ഇതില്‍ വിറ്റാമിൻ ഇയും ഇതിൽ ധാരാളമായി കാണപ്പെടുന്നു. കൂടാതെ, വൈറ്റമിൻ ബി6, ഫോളിക് ആസിഡ്, വൈറ്റമിൻ ബി കോംപ്ലക്സ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും മറ്റ് പല അവശ്യ പോഷകങ്ങളും അടങ്ങിയിരിയ്ക്കുന്നു.  


2. ബദാം
ബദാം വിറ്റാമിൻ ഇയുടെ നല്ലൊരു ഉറവിടമാണ്. ബദാം, ബദാം ഓയിൽ അല്ലെങ്കിൽ ബദാം പാൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ ലഭിക്കും.  മുടിക്കും ചർമ്മത്തിനും ഇത് ഏറെ ഗുണം ചെയ്യും. 


3. അവോക്കാഡോ
വിറ്റാമിൻ-ഇയും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള അവോക്കാഡോ പല വിധത്തിൽ കഴിയ്ക്കാം. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 


4. സൂര്യകാന്തി വിത്തുകൾ
വിറ്റാമിൻ ഇയുടെ നല്ലൊരു ഉറവിടമാണ്  സൂര്യകാന്തി വിത്തുകൾ. സൂര്യകാന്തി വിത്തുകൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. . 


5. ചീര
പല പച്ചിലകളിലും വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ചീര അതിലൊന്നാണ്. പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം തുടങ്ങി നിരവധി പോഷകങ്ങളുടെ ഉറവിടം കൂടിയാണ് ചീര. 


6. ഹേസൽനട്ട്
 വൈറ്റമിൻ E കൂടാതെ, പ്രോട്ടീൻ, ഫൈബർ, കാൽസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ നല്ല ഉറവിടം കൂടിയാണ് ഹേസൽനട്ട്, ഇത് ആരോഗ്യം നിലനിർത്താൻ സഹായകമാണ്. 


7. കിവി 
വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവയുടെ നല്ലൊരു ഉറവിടമാണ് കിവി. ഇതിലടങ്ങിയിരിക്കുന്ന പോഷക  ഘടകങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. 


8. ബ്രോക്കോളി
ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രോക്കോളി. ഇതിലെ വിറ്റാമിൻ ഇ യുടെ അളവ് മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും, വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.