Healthy Sleep Hours: ഉറങ്ങാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നല്ല  ഗാഢമായ ഉറക്കം നല്‍കുന്ന ഊര്‍ജ്ജം ഒന്ന് വേറെതന്നെയാണ്‌. ഒരു മനുഷ്യന്‍  അവന്‍റെ ആയുസിന്‍റെ മൂന്നിലൊരുഭാഗം സമയം  ഉറങ്ങിത്തീര്‍ക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.  

 

പഠനങ്ങള്‍ പറയുന്നതനുസരിച്ച്  ദിവസത്തില്‍  8 മണിക്കൂര്‍ രാത്രി ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്.  ഉറക്കക്കുറവ്  ഒരു വ്യക്തിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.  സ്വഭാവ രീതികളില്‍ മാറ്റം, ആരോഗ്യ പ്രശ്നങ്ങള്‍  തുടങ്ങിയവ ഉറക്കക്കുറവ്‌  മൂലം ഉണ്ടാകാവുന്ന ചില സാധാരണ പ്രശ്നങ്ങളാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഉറക്കം അനിവാര്യമാണ്. 

 

ഉറക്കം എല്ലാവര്‍ക്കും പ്രധാനമാണ്. ഉറക്കത്തിലൂടെ നമ്മുടെ ശരീരം പൂർണ്ണമായും  റീചാർജ് ചെയ്യപ്പെടുകയും നമുക്ക് കൂടുതല്‍ ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു. പല പ്രായത്തിലുള്ള ആളുകളുടെ ഉറക്കസമയം പലതാണ്. കുട്ടികള്‍ കൂടുതല്‍ സമയം ഉറങ്ങുന്നു,  മുതിര്‍ന്നവര്‍ കുറച്ച് സമയം ഉറങ്ങുന്നു. ആരോഗ്യമുള്ളവരായിരിക്കാൻ എത്രത്തോളം ഉറക്കം ആവശ്യമാണെന്ന് നമുക്ക് മനസ്സിലാക്കാം

 

എത്ര നേരം ഉറങ്ങണം? 

ശരിയായ ആരോഗ്യത്തിന് എത്ര നേരം ഉറങ്ങണം? ഇത് പല കാര്യങ്ങളാല്‍ തീരുമാനിക്കപ്പെടുന്ന ഒന്നാണ്. അതായത്, ഉറക്കം പ്രധാനമായും നമ്മുടെ പ്രായവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.  പ്രായത്തിനനുസരിച്ച് ഉറക്കം കൂടുതലോ കുറവോ ആകാം. 

 

ഉറക്കം നമുക്കെല്ലാവർക്കും അത്യന്താപേക്ഷിതമാണ്. ഇതോടൊപ്പം, ആരോഗ്യകരമായ ജീവിതം നയിക്കാൻ, ഏത് പ്രായത്തിൽ എത്രമാത്രം ഉറക്കം ആവശ്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ, ഉറക്കത്തിന്‍റെ  ഗുണനിലവാരവും പ്രധാനമാണ്.  

 

എത്ര മണിക്കൂർ ഉറങ്ങണം എന്നത് മാത്രമല്ല, ഉറക്കത്തിന്‍റെ ഗുണനിലവാരവും പ്രധാനമാണ്.  തടസങ്ങള്‍ ഇല്ലാതെ ശാന്തമായുള്ള ഉറക്കം ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ഇത്തരത്തില്‍ ഉറങ്ങി ഉണരുമ്പോള്‍ ലഭിക്കുന്ന ഉന്മേഷവും ഊർജ്ജവും ഒന്ന് വേറെതന്നെയാണ്.  

  

പ്രായമായവർക്കും യുവാക്കൾക്ക് തുല്യമായ ഉറക്കം ആവശ്യമാണ്. എന്നിരുന്നാലും, പ്രായം കൂടുന്തോറും ഉറക്കത്തിന്‍റെ തോത് വ്യത്യാസപ്പെടുന്നു.  പ്രായമായവർക്ക് പൊതുവെ ഗാഢനിദ്ര ലഭിക്കാറില്ല. ഉറങ്ങാൻ കിടന്നാലും വയോധികർ ഏറെ നേരം കഴിഞ്ഞാണ് ഉറങ്ങുന്നത്. ഇത് മാത്രമല്ല, പ്രായമായവർ യുവാക്കളേക്കാൾ വളരെ കുറച്ച് സമയമേ ഉറങ്ങൂ. ഇതുകൂടാതെ, പ്രായമായവർ രാത്രിയിൽ യുവാക്കളേക്കാൾ പലതവണ ഉണരുന്നു. ഇതിന് പിന്നിൽ മൂത്രമൊഴിക്കൽ, ചുമ എന്നിങ്ങനെ പല കാരണങ്ങളുണ്ടാകാം. രാത്രിയിൽ അവരുടെ ഉറക്കം പലതവണ തടസപ്പെടുന്നു.  എന്നിരുന്നാലും ഇത്  അവരുടെ ഉറക്കത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കില്ല എന്നതാണ് സത്യം.

 

കുഞ്ഞിന്‍റെ  ഉറക്കം

 

12 വയസുവരെ പ്രായമുള്ള കുട്ടികള്‍ 12 മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം എന്ന് പറയുമ്പോള്‍ കുട്ടികളുടെ ജീവിതത്തില്‍ ഉറക്കത്തിന് എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കും. നന്നായി ഉറങ്ങുന്ന കുട്ടികള്‍ നന്നായി വളരുന്നു. അവർക്ക് നന്നായി പഠിക്കാൻ കഴിയും, അവർക്ക് വായിക്കാനും ഓർമ്മിക്കാനുമുള്ള കഴിവ് വർദ്ധിക്കുന്നു, അവർക്ക് അവരുടെ വികാരങ്ങൾ നന്നായി നിയന്ത്രിക്കാൻ കഴിയും, അവർക്ക് നല്ല ജീവിതനിലവാരം ലഭിക്കും, നല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്, ശരിയായത് ഉറക്കം വളരെ പ്രധാനമാണ്. അതായത്, കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്, അവർ ശരിയായി ഉറങ്ങേണ്ടത്  ആവശ്യമാണ്

 

പഠനം അനുസരിച്ച് 18 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് കുറഞ്ഞത്‌ 7 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.  7 മണിക്കൂര്‍ ശരിയായ ഉറക്കം ലഭിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം...  നിങ്ങൾ ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുകയാണെങ്കിൽ, നിങ്ങൾ പല രോഗങ്ങൾക്കും ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങൾക്കും ഇരയാകാം. അമിത ശരീരഭാരം,  പ്രമേഹം,  വിഷാദം, സ്ട്രോക്ക്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ അവയില്‍ ചിലതാണ്...  ,

 

നിങ്ങളും നിങ്ങളുടെ വീട്ടിലെ കുട്ടികളും ആരോഗ്യത്തോടെയിരിക്കാൻ എത്ര മണിക്കൂർ ഉറങ്ങണം? അറിയാം 

 

4 മുതൽ 12 മാസം വരെ പ്രായമുള്ള കുഞ്ഞ്  പ്രതിദിനം 12 മുതൽ 16 മണിക്കൂർ വരെ ഉറങ്ങണം

 

1 മുതൽ 2 വയസുവരെയുള്ള കുട്ടികൾ പ്രതിദിനം 11 മുതൽ 14 മണിക്കൂർ വരെ ഉറങ്ങണം

 

3 മുതൽ 5 വയസുവരെയുള്ള കുട്ടികൾ പ്രതിദിനം 10 മുതൽ 13 മണിക്കൂർ വരെ ഉറങ്ങേണ്ടിയിരിയ്ക്കുന്നു. 

 

6 മുതൽ 12 വയസുവരെയുള്ള കുട്ടികൾ പ്രതിദിനം 9 മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം

 

13 മുതൽ 18 വയസുവരെയുള്ള യുവാക്കൾ പ്രതിദിനം 8 മുതൽ 10 മണിക്കൂർ വരെ ഉറങ്ങണം

 

18 വയസിനു മുകളിലുള്ള വ്യക്തികള്‍ ഒരു ദിവസം 7 മണിക്കൂര്‍ കുറഞ്ഞത്‌ ഉറങ്ങണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.