Healthy Upma:ഫ്രൈഡ് റൈസ് പോലെയുള്ള ഉപ്പ്മാവ് ഉണ്ടാക്കിയാലോ?
കുട്ടികൾക്കും മുതിർന്നവർക്കിം ഇഷ്ടാമാകുന്നൊരു ഹെൽത്തി ഉപ്പ് മാവ്
പൊതുവേ എല്ലാവരുടേയും ഇഷ്ട വിഭവമാണ് ഉപ്പ്മാവ്. കുട്ടികൾക്ക് ഇഷ്ടമുളള രീതിയിൽ ഫ്രൈഡ് റൈസ് പോലെയുള്ള ഉപ്പ്മാവ് ഉണ്ടാക്കിയാലോ? പ്രത്യേകിച്ച് കോവിഡ് കാലത്ത് നല്ലൊരു ഹെൽത്തി ഉപ്പ്മാഴ് എന്നത് അനിവാര്യമാണ്. പലവിധത്തിൽ പലരീതിയിൽ ഇത് പരീക്ഷിക്കാം
ഉണ്ടാക്കുന്ന രീതി
ആദ്യം തന്നെ 500 ഗ്രാം റവ വറുത്തെടുക്കുക. എന്നിട്ട് ഉഴുന്നും കടുകും ഒരുപിടി കറിവേപ്പിലയും വെളിച്ചെണ്ണയിലേക്ക് ചേർക്കുക. ഇനി ഒരു സവാള, രണ്ട് കാരറ്റ്, 3-4 ബീൻസ്, 2 പച്ചമുളക്, ഇഞ്ചി ചതച്ചത് എന്നിവ ചെറുതായി അരിഞ്ഞ് അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക.
രണ്ട് മിനിറ്റിന് ശേഷം ചെറിയ കഷ്ണം കാബേജ്, ഒരു കാപ്സിക്കം എന്നിവ അരിഞ്ഞത് കൂടെ ചേർത്ത് ഇളക്കുക. ഒരു മിനിറ്റ് നന്നായി ഇളക്കിയതിന് ശേഷം രണ്ടര കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ചതിന് ശേഷം റവ ഇട്ട് ഇളക്കുക. വെള്ളം പൂർണമായും വറ്റി കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അതിലേക്ക് അര കപ്പ് തേങ്ങ ചേർത്ത് മിക്സ് ചെയ്യുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy