കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജീവിതശൈലിയിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ടെക്നോളജി കൂടുതൽ വികസിച്ചതോടെ മനുഷ്യർ കൂടുതൽ മടിയന്മാരായി മാറി. വ്യായാമം വളരെയധികം കുറഞ്ഞു. ഇത് ജീവിതശൈലി രോഗങ്ങളുടെ തോത് വർധിപ്പിച്ചിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ 60 ശതമാനം മരണങ്ങൾക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള പടർന്ന് പിടിക്കാത്ത രോഗങ്ങളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിലുള്ള ജീവിത  ശൈലി രോഗങ്ങളിൽ പ്രധാനം ഹൃദ്രോഗമാണ്. ആകെ മരണത്തിൽ 26 ശതമാനത്തിനും കാരണമാകുന്നത് ഹൃദ്രോഗങ്ങളാണ്. അനാരോഗ്യകരമായ ജീവിത ശൈലിയാണ് പലപ്പോഴും ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നത്. ഇന്ത്യയിൽ ഹൃദ്രോഗം മൂലം മരണപ്പെടുന്ന ആളുകളിൽ 50 ശതമാനം പേരും 50 വയസിന് താഴെ പ്രായമുള്ളവർ ആണെന്നുള്ളതാണ് ഏറ്റവും ആശങ്കകരമായ കാര്യം. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സഹായിച്ചേക്കും.അത്പോലെ തന്നെ വളരെ സാധാരണയായി കണ്ട് വരുന്ന ചില ശീലങ്ങൾ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കും.


ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ശീലങ്ങൾ


1) കൂടുതൽ നേരം മൊബൈലിൽ ചിലവഴിക്കുന്നത്


സാമൂഹിക മാധ്യമങ്ങളിലും, ഒടിടി പ്ലാറ്റ്‌ഫോമുകളിലും സമയം ചിലവഴിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. ചിലർ മണിക്കൂറുകളാണ് ഇതിനായി ചിലവഴിക്കുന്നത്. മിക്കവാറും അവധിയുള്ള ദിവസങ്ങൾ ചിലവഴിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം പ്രകാരം ഇങ്ങനെ ഏറെ നേരം സിനിമകൾക്കും സാമൂഹിക മാധ്യമങ്ങൾക്കുമായി ചിലവഴിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


2) കൃത്യമായ ഉറക്കക്രമം ഇല്ലായ്മ


ഒരു ആഴ്ചയിലെ ക്ഷീണവും, ഉറക്കകുറവും തീർക്കാൻ അവധി ദിവസങ്ങളിൽ മുഴുവൻ സമയവും കിടന്നുറങ്ങുന്നവരുണ്ട്. ആ ആഴ്ചയിൽ ഉണ്ടായ ഉറക്കക്കുറവ് നികത്താൻ ഇതിന് കഴിയുമെന്നാണ് മിക്കവാറും വിശ്വസിക്കുന്നത്. എന്നാൽ ഇത് വളരെ തെറ്റായ ഒരു ചിന്തയാണ്. കൃത്യമായ ഒരു ഉറക്കക്രമം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദിവസവും 7 മുതൽ 8 മണിക്കൂറുകൾ വരെ ഉറങ്ങണം. ഇല്ലെങ്കിൽ അത് മാനസികാരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി നടത്തിയ ഒരു പഠനം അനുസരിച്ച് ദിവസവും 6 മുതൽ 9 മണിക്കൂറുകൾ വരെ ഉറങ്ങുന്നവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറയും.


3) കാപ്പി 


രാവിലെ ഉറക്കം പോകാനും ജോലികൾക്കിടയിൽ ഊർജ്ജം ലഭിക്കാനുമൊക്കെ കാപ്പി കുടിക്കുന്നത് വളരെ സാധാരണമാണ്. എന്നാൽ സ്ഥിരമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കാപ്പി കുടിക്കുന്നതോടൊപ്പം ഷുഗറും, ഫാറ്റും ശരീരത്തിൽ അടിഞ്ഞ് കൂടും. കൂടാതെ കാപ്പി കുടിക്കുന്നത് ബ്ലഡ് ലിപിഡ് വർധിക്കാനും കാരണമാകും. ഇതൊക്കെ ഹൃദ്രോഗത്തിനും, ക്രമേണ മരണത്തിനും കാരണമാകും.


4) സോഫ്റ്റ് ഡ്രിങ്കുകൾ


സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഇവയിൽ ആവശ്യത്തിലധികം പഞ്ചസാര അടങ്ങിയിട്ടുള്ളതാണ് അതിന് കാരണം. ഇത് മൂലം രക്തത്തിലെ പ്രമേഹം,  ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ കണങ്ങൾ എന്നിവ വർധിക്കും. ഇതാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. വ്യായാമ കുറവാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന മറ്റൊരു പ്രശ്‌നം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.