വാർധക്യത്തിൽ മാത്രമല്ല, എല്ലാ പ്രായക്കാരിലും ഇപ്പോൾ ഹൃദ്രോഗം വർധിച്ചുവരികയാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. സ്ത്രീകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നത്. സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ രോഗലക്ഷണങ്ങളും അത്ര ശ്രദ്ധിക്കപ്പെടണമെന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാകുമെന്നതിനാൽ, പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഹൃദ്രോഗം കണ്ടെത്തുന്നത് കുറവാണ്. ധമനികളിൽ (നോൺസ്ട്രക്റ്റീവ് കൊറോണറി ആർട്ടറി ഡിസീസ്) കഠിനമായ തടസ്സങ്ങളില്ലാതെ തന്നെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ്.


ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുള്ള ഒരു വ്യക്തിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന. എന്നാൽ, നെഞ്ചുവേദന എല്ലായ്പ്പോഴും കഠിനമോ സ്ത്രീകളിൽ ഏറ്റവും പ്രകടമായ ലക്ഷണമോ അല്ല. സ്ത്രീകൾ പലപ്പോഴും ഹൃദയാഘാതത്തെ തുടർന്നുള്ള നെഞ്ചുവേദനയെ സമ്മർദ്ദമായാണ് കരുതുന്നത്. മാത്രമല്ല, നെഞ്ചുവേദന എപ്പോഴും ഹൃദയാഘാതത്തെ തുടർന്ന് ആകണമെന്നില്ല.


സ്ത്രീകളിലെ ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ


ശരീരത്തിലെ അസ്വസ്ഥത: സ്ത്രീകൾക്ക് നെഞ്ച് വേദന മാത്രമല്ല, പുറം, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ തോൾ തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം.


ശ്വാസം മുട്ടൽ: സ്ത്രീകൾക്ക് ശ്വാസതടസ്സം ഒരു പ്രധാന ലക്ഷണമായി അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്, ചിലപ്പോൾ നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്നും ശ്വാസതടസ്സം ഉണ്ടാകാം.


ഓക്കാനം അല്ലെങ്കിൽ ഛർദ്ദി: നെഞ്ചുവേദന കഠിനമല്ലെങ്കിൽപ്പോലും, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവ സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.


ALSO READ: Mediterranean Diet: മെഡിറ്ററേനിയൻ ഭക്ഷണക്രമം ​ഗർഭിണികൾക്ക് മികച്ചത്; അറിയാം ഇക്കാര്യങ്ങൾ


അസാധാരണമായ ക്ഷീണം: ഹൃദയാഘാതത്തിന്റെ ലക്ഷണമായി ദിവസങ്ങൾ, ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്ന അസാധാരണവും അമിതവുമായ ക്ഷീണം സ്ത്രീകൾക്ക് അനുഭവപ്പെട്ടേക്കാം.


തണുത്ത വിയർപ്പ്: പലപ്പോഴും തലകറക്കമോ മറ്റോ അനുഭവപ്പെടുന്ന തണുത്ത വിയർപ്പ് സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.


ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ: ചില സ്ത്രീകൾ ഹൃദയാഘാത ലക്ഷണങ്ങളെ ദഹനപ്രശ്നമോ നെഞ്ചെരിച്ചോ ആയി തെറ്റിദ്ധരിച്ചേക്കാം.


ഉറക്ക അസ്വസ്ഥതകൾ: ഉറങ്ങാൻ ബുദ്ധിമുട്ട്, വിശദീകരിക്കാനാകാത്ത ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം എന്നിവ ചിലപ്പോൾ സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കാം.


നെഞ്ചിന് താഴെയോ അടിവയറിലോ വേദന: ചില സ്ത്രീകൾക്ക് നെഞ്ചിന് താഴെയോ വയറിലോ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം, ഇത് ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാൻ സാധ്യത കൂടുതലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.