Heart Health: ഹൃദയാരോഗ്യത്തിന് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു നിശ്ചിത പ്രായം വരെയുള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഇത് വ്യത്യാസപ്പെടുന്നു. അതായത്, ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകുന്നത് പുരുഷന്മാരിലേതിന് തുല്യമാണ്.
Heart Health Tips: ഒരു നിശ്ചിത പ്രായം വരെയുള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഇത് വ്യത്യാസപ്പെടുന്നു. അതായത്, ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകുന്നത് പുരുഷന്മാരിലേതിന് തുല്യമാണ്.
പ്രമേഹ രോഗികളായ സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. ഹൃദയാഘാതത്തിന് ശേഷം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഹൃദയസ്തംഭനമോ മരണമോ ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഹൃദയാരോഗ്യം കൂടുതൽ സങ്കീർണമാവുന്നു.
പ്രായം വര്‍ദ്ധിക്കുന്നതനുസരിച്ച് സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതായത്, കൃത്യമായി വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക, ശരിയായ വിശ്രമം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Also Read: Health benefits of Makhana: പോഷകസമൃദ്ധം, ആരോഗ്യഗുണങ്ങൾ ഏറെ, മഖാന കഴിയ്ക്കാന്‍ മറക്കരുത്
ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ സ്ത്രീകൾ വരുത്തുന്ന ചില പ്രധാന പിഴവുകള്‍ ഇവയാണ്
പുകവലി ശീലം
പല പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സ്ത്രീകളിൽ പുകവലിശീലം കുറവാണ്. എന്നിരുന്നാലും, ഇന്ത്യയിലെ നഗരങ്ങളില്‍ സ്ത്രീകളിൽ പുകവലി ശീലം കൂടുതലാണ്.
പുകവലി ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പുകവലി ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന അപകട ഘടകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ പുകവലി പൂർണ്ണമായും ഉപേക്ഷിക്കണം.
Also Read: Covid Ear: കോവിഡ് കേൾവിശക്തിയെയും ബാധിക്കും, ലക്ഷണങ്ങൾ തിരിച്ചറിയാം
വ്യായാമം
സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അവർ ഓഫീസിൽ ജോലി ചെയ്യുന്നതോടൊപ്പം പതിവ് വീട്ടുജോലികളും ചെയ്യുന്നു. അതിനാൽ പലപ്പോഴും അവർ തങ്ങളുടെ വ്യായാമ മുറകൾ ഒഴിവാക്കാറുണ്ട്. എല്ലാ പുരുഷന്മാരും സ്ത്രീകളും ദിവസവും കുറഞ്ഞത് 30 മിനിറ്റും ആഴ്ചയിൽ 5 മണിക്കൂറും മിതമായ വ്യായാമം ചെയ്യണം.
ശരീരഭാര നിയന്ത്രണം
മിക്കപ്പോഴും സ്ത്രീകൾ സ്വന്തം ശരീരഭാരത്തെക്കുറിച്ച് അശ്രദ്ധരാകുന്നു. പ്രത്യേകിച്ച് പ്രസവശേഷം. ഹൃദ്രോഗം ഉൾപ്പെടെയുള്ള പല രോഗങ്ങള്‍ തടയുന്നതിന് അനുയോജ്യമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. പൊണ്ണത്തടി ഹൃദ്രോഗവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ശരിയായ ഭക്ഷണക്രമവും പതിവ് വ്യായാമവും അനിവാര്യമാണ്.
ഉറക്കവും മാനസിക പിരിമുറുക്കവും
സാധാരണ സ്ത്രീകൾ പലപ്പോഴും വൈകി ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നവരാണ്. കൂടാതെ, അവര്‍ക്ക് ദിവസവും 7 -8 മണിക്കൂര്‍ ഉറങ്ങാന്‍ സാധിക്കാറില്ല. ഉറക്കക്കുറവ് ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ മാനസിക പിരിമുറുക്കം വർദ്ധിക്കുന്നതും ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. സ്ത്രീകൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
സമയാസമയങ്ങളില്‍ വൈദ്യ പരിശോധന
പതിവ് ആരോഗ്യ പരിശോധനകൾ സ്ത്രീകൾ പലപ്പോഴും ഒഴിവാക്കാറുണ്ട്. ഇത് പ്രമേഹം, രക്തസമ്മർദ്ദം മുതലായ അടിസ്ഥാന രോഗാവസ്ഥകളുടെ നില അറിയാന്‍ വൈകിക്കുന്നു. ശരിയായ രോഗനിർണയത്തിനും പല രോഗങ്ങളുടെയും ഉചിതമായ സമയോചിതമായ ചികിത്സയ്ക്കും പതിവ് പരിശോധനകൾ അത്യാവശ്യമാണ്.
ലക്ഷണങ്ങള്‍ അവഗണിക്കുന്നു
ഹൃദയാഘാതം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വ്യത്യസ്തവും
വിചിത്രവുമായിരിക്കും. ഹൃദയാഘാതം ചിലപ്പോള്‍ ശ്വാസതടസ്സം, ഓക്കാനം, ഛർദ്ദി, വിയർപ്പ് തുടങ്ങിയവയായി പ്രകടമാകാം. ഇടനെഞ്ചുവേദന പോലുള്ള സാധാരണ ലക്ഷണങ്ങൾ ഒരുപക്ഷേ ഇല്ലാതായേക്കാം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കരുത്. ദാന്‍ തന്നെ ഒരു ഡോക്ടറുടെ സഹായം തേടുക.
അനുയോജ്യമായ ഭാരം നിലനിർത്തുക
അനുയോജ്യമായ BMI നിലനിര്‍ത്തുക. അതുകൂടാതെ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ശ്രമിക്കണം. സ്ത്രീകളിൽ 35 ഇഞ്ചിൽ താഴെയും പുരുഷന്മാരിൽ 40 ഇഞ്ചിൽ താഴെയുമാണ് അനുയോജ്യമായ അരക്കെട്ടിന്‍റെ ചുറ്റളവ്. അനുയോജ്യമായ ശരീരഭാരം കൈവരിക്കാൻ, ഒരാൾക്ക് നല്ല ഭക്ഷണക്രമം ഉണ്ടായിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...