രാജ്യത്ത് കൊടും ചൂട് തുടരുകയാണ്. 47 ഡിഗ്രി സെൽഷ്യസിലധികം താപനിലയാണ് ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. യുപിയിലെ ബൺഡയിലാണ് ഉയർന്ന താപനില 47.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.  രാജ്യത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനും സൂര്യാതപം ഏൽക്കാനും സാധ്യതയേറെയാണ്. പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടുകയും ചെയ്യണം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് സൂര്യാഘാതവും സൂര്യാതപവും?


അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. 


സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?


1) ഉയര്‍ന്ന ശരീരതാപം, ശരീരത്തിൽ ചൂട് വർധിക്കുകയും, ചുവപ്പ് നിറം വരികെയും ചെയ്യും.


2)  മാനസിക അവസ്ഥയില്‍ മാറ്റങ്ങൾ ഉണ്ടാകും


3) മന്ദഗതിയിലുള്ള നാഡിമിടിപ്പ്


4) നിർജ്ജലീകരണം


5) ശക്തമായ തലവേദന


6) അബോധാവസ്ഥ


7)  പേശിവലിവ്


8) ഓർക്കാനവും ഛര്‍ദ്ദിയും


9) അസാധാരണമായ വിയര്‍പ്പ്


10) കഠിനമായ ദാഹം


11) മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക



12) സൂര്യാഘാതമോ, സൂര്യതപവും ഏൽക്കുമ്പോൾ വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യും. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.



പ്രതിരോധമാര്‍ഗങ്ങള്‍


1) വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. 


2) ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കാനും ശ്രദ്ധിക്കണം. 


3) വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി  സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം


4) ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതും സൂര്യാഘാതത്തെ പ്രതിരോധിക്കാൻ സഹായിക്കും.


5) കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം.


6) വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


7)  കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും , ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.+