പ്രസവത്തിന് ശേഷം സ്ത്രീകൾ ആരോ​ഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ​പ്രസവത്തിന്റെ സ്വഭാവവും (നോർമൽ ഡെലിവറി അല്ലെങ്കിൽ സിസേറിയൻ) അവരുടെ പ്രായവും മൊത്തത്തിലുള്ള ആരോഗ്യവും പോലുള്ള മറ്റ് ഘടകങ്ങളും അനുസരിച്ച്, പ്രസവാനന്തര രോഗശാന്തി വ്യത്യസ്ത സ്ത്രീകൾക്ക് വ്യത്യസ്തമായി കാണപ്പെടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നവജാതശിശുവിനെ പരിപാലിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പ്രസവശേഷം അമ്മ സ്വയം പരിപാലിക്കുന്നതും. ഇതിനായി, ഡെലിവറിക്ക് ശേഷം മറ്റ് കാര്യങ്ങൾക്കൊപ്പം മൂന്ന് സൂപ്പർഫുഡുകൾ കഴിക്കാൻ ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നു. ഈ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്നും അവ നിങ്ങളുടെ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താമെന്നും നോക്കാം.


1. മുരിങ്ങ


വൈറ്റമിൻ എ, ബി, സി, ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ മുരിങ്ങയാണ് ആദ്യത്തെ ഭക്ഷണം. ഇത് മുലയൂട്ടൽ മെച്ചപ്പെടുത്താൻ സഹായിക്കും. മുരിങ്ങ തോരൻ ആയും കറികളിൽ ചേർത്തും കഴിക്കാവുന്നതാണ്.


2. ഉലുവ


അടുത്ത ഭക്ഷണം ഉലുവയാണ്. ഇത് പ്രസവശേഷം ഊർജം വർധിപ്പിക്കാനും പാൽ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കും. ഇതിനായി, നിങ്ങൾ രാത്രിയിൽ ഒരു ടീസ്പൂൺ ഉലുവ വിത്തുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. പിറ്റേന്ന് രാവിലെ ഈ വെള്ളം തിളപ്പിച്ച് വയ്ക്കുക.


ALSO READ: ശരീരത്തിൽ വിറ്റാമിൻ ബി 12 കുറയുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്... ശ്രദ്ധിക്കാതെ പോകരുത്


3. ജീരകം


പ്രസവശേഷം ശരീരത്തെ വീണ്ടെടുക്കാൻ സഹായിക്കുന്ന മൂന്നാമത്തെ സൂപ്പർഫുഡാണ് ജീരകം. അവയിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഊർജം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അവ പാൽ ഉൽപാദനം വർധിപ്പിക്കാനും സഹായിക്കുന്നു.


1 ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തതിന് ശേഷം തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം കഴിക്കുക. പ്രസവാനന്തര ഭക്ഷണക്രമത്തെക്കുറിച്ച് കൂടുതലറിയാൻ നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായോ പോഷകാഹാര വിദഗ്ധനുമായോ കൂടിക്കാഴ്ച നടത്തി ഉപദേശം സ്വീകരിക്കുക.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.