Heart Health: നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യം കാക്കും ഈ ഭക്ഷണങ്ങൾ
ഹൃദയത്തിന്‍റെ ആരോഗ്യം എന്നത് ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം, പ്രായഭേദമെന്യേ തികച്ചും ആകസ്മികമായി ആവാം ഹൃദ്രോഗം പിടികൂടുക.
Heart Health: ഹൃദയത്തിന്‍റെ ആരോഗ്യം എന്നത് ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം, പ്രായഭേദമെന്യേ തികച്ചും ആകസ്മികമായി ആവാം ഹൃദ്രോഗം പിടികൂടുക.
ഇന്ന് ഹൃദ്രോഗ സാധ്യതയ്ക്ക് പ്രായം ഒരു പ്രശ്നമല്ല. ഇത് ആരെയും പിടികൂടാം എന്നതാണ് അവസ്ഥ. അതായത്, നമ്മുടെ മാറ്റം വന്ന ജീവിതശൈലിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തിരക്കേറിയ ദിനചര്യ, ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമ കുറവ് തുടങ്ങിയവ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ്.
പഠനങ്ങൾ അനുസരിച്ച്, ഇന്ന് നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ഹൃദ്രോഗം മൂലമാണ് സംഭവിക്കുന്നത് എന്നത് ഈ അവസ്ഥയുടെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം, ഹൃദയം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ ഹൃദയത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി എവിടെനിന്ന് ആരംഭിക്കണം എന്നാണ് നിങ്ങള്‍ ആലോചിക്കുന്നത് എങ്കില്‍ സംശയിക്കേണ്ട ഭക്ഷണത്തില്‍ നിന്ന് തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിങ്ങളുടെ ഹൃദയത്തെ എന്നും ചെറുപ്പവും ആരോഗ്യമുള്ളതുമാക്കി നിലനിർത്താന്‍ സഹായിയ്ക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ക്ക് ആകുലപ്പെടേണ്ടതായി വരില്ല...
Also Read: Dates Benefits: ഈന്തപ്പഴം ഗുണങ്ങളുടെ കലവറ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉത്തമം
ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഒരാളുടെ ഭക്ഷണക്രമം വളരെ പ്രധാനമാണ്. വാസ്തവത്തിൽ, ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ വിവിധ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് വരെ ശരിയായ ഭക്ഷണക്രമത്തിന് എല്ലാം നിയന്ത്രിക്കാന്‍ സാധിക്കും.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുക മാത്രമല്ല, ഫിറ്റ്നസ് നിലനിർത്താനും ശരീര ഭാരം അമിതമായി വർദ്ധിക്കുന്നത് തടയാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾ തീർച്ചയായും വലിയ ആരോഗ്യ വ്യത്യാസം ഉണ്ടാക്കും.
നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം...
1. ഭക്ഷ്യ എണ്ണ: നല്ല ഗുണമേന്മയുള്ള എണ്ണകൾ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത് പ്രധാനമാണ്. ശുദ്ധമായ വെളിച്ചെണ്ണ, ശുദ്ധമായ എ2 ഗിർ പശുവിൻ നെയ്യ്, കടുകെണ്ണ എന്നിവ നമ്മുടെ ശരീരത്തില്‍ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാന്‍ സഹായിയ്ക്കുന്നു.
2. ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ: ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് വളരെ പ്രധാനപ്പെട്ടതും ആരോഗ്യകരവുമായ ഒരു ഫാറ്റി ആസിഡാണ്. ഇത് വീക്കം തടയാനും രക്ത ധമനികളുടെ ആരോഗ്യത്തിനും ഉത്തമമാണ്. കൊഴുപ്പുള്ള മത്സ്യം, ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, ഷിയ വിത്തുകൾ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3. ബീറ്റ്റൂട്ട്: നാരുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമായ ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.
4. വെളുത്തുള്ളി: ഗുണങ്ങള്‍ ഏറെയാണ് വെളുത്തുള്ളിയ്ക്ക്. കോശജ്വലനത്തിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഒപ്പം, പ്രകൃതിദത്തമായി രക്തം മൃദുലമാക്കുന്ന വസ്തുവായും ഇത് പ്രവർത്തിക്കുന്നു.
5. ഓർഗാനിക് ടീ (കറുപ്പ്, വെളുപ്പ്, ഊലോങ്, മാച്ച): ഉയർന്ന ആന്‍റിഓക്‌സിഡന്‍റ് ഘടകങ്ങള്‍ അടങ്ങിയിരിയ്ക്കുന്ന ഇവ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉപായമാണ്.
6. പഴങ്ങൾ: മുന്തിരി, മാതളനാരകം, സരസഫലങ്ങൾ എന്നിവ അവയുടെ ഉയർന്ന ആന്‍റിഓക്‌സിഡന്‍റ് ഘടകങ്ങള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.
7. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ: വീക്കം തടയാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കോശങ്ങള്‍ നന്നാക്കാനും ധമനികളെ സുഖപ്പെടുത്താനുമുള്ള കഴിവിന് വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കണം. പ്രത്യേ ഒഴിവാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സൂര്യകാന്തി വിത്തുകൾ, ഉപ്പില്ലാത്ത നിലക്കടല, അവോക്കാഡോ, ബദാം, എള്ള് എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.
8. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ: ഹൃദയപേശികളുടെ ആരോഗ്യം, രക്തസമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുന്നതിനായി അണ്ടിപ്പരിപ്പ്, പച്ച ഇലക്കറികൾ, കൊക്കോ എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം.
9. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ: എല്ലാ ഹൃദയമിടിപ്പും പ്രധാനമാണ്. ഇത് രക്തസമ്മർദ്ദവും ഹൃദയപേശികളുടെ സങ്കോചവും നിയന്ത്രിക്കുകയും ഹൃദയ താളം സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. വാഴപ്പഴം, അവോക്കാഡോ, മത്തങ്ങ എന്നിവ കഴിയ്ക്കാം.
10. വിറ്റാമിൻ K അടങ്ങിയ ഭക്ഷണങ്ങൾ: ഉയർന്ന ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങൾക്കും ധമനികളുടെ കാൽസിഫിക്കേഷൻ തടയുന്നതിനും. പച്ച ഇലക്കറികൾ, ബ്രോക്കോളി, പ്ളം, അവോക്കാഡോ എന്നിവ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ