അമ്മയാകാനൊരുങ്ങി അനുഷ്ക; ഗര്‍ഭകാല വസ്ത്രത്തിന്റെ വില കേട്ടാല്‍ ഞെട്ടും!
ഗര്‍ഭിണികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ധരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഗൗണ്‍ തയാറാക്കിയിരിക്കുന്നത്.
ബോളിവുഡ്-ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താര ജോഡിയാണ് അനുഷ്ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. ഇപ്പോള്‍, ഇരുവര്‍ക്കും കുഞ്ഞു ജനിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കേട്ട സന്തോഷത്തിലാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവച്ചാണ് താര ദമ്പതികള്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
പുതിയ അതിഥി ജനുവരിയില്‍ എത്തും...!! അമ്മയാകാനൊരുങ്ങി അനുഷ്‌ക ശര്‍മ
ഇപ്പോഴിതാ, സന്തോഷമറിയിച്ച് ഇവര്‍ പങ്കുവച്ച ചിത്രത്തില്‍ അനുഷ്ക (Anushka Sharma) ധരിച്ചിരുന്ന വസ്ത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കറുപ്പില്‍ വെള്ള ഡോട്ടുകളുള്ള പ്രിന്‍റ് ചെയ്ത ഒരു ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. ഫുള്‍ സ്ലീവും റഫിള്‍ ഡീറ്റൈയ്‌ലിങ്ങു൦ ഈ ഗൗണിനു നല്‍കിയിട്ടുണ്ട്. ലൊസാഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലേബല്‍ നിക്കൊളസില്‍ നിന്നുമുള്ളതാണ് ഈ ഗൗണ്‍.
ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരായി അനുഷ്കയും വിരാടും!!
ഗര്‍ഭിണികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ധരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഗൗണ്‍ തയാറാക്കിയിരിക്കുന്നത്. 45,000 രൂപയാണ് ഇതിന്റെ വില എന്നതാണ് ഏറെ ശ്രദ്ധേയം. ആഭരണങ്ങളും മേക്കപ്പും ഒഴിവാക്കി ഫ്രഷ് ഫേസ് ലുക്കിലാണ് അനുഷ്ക ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഞങ്ങള്‍ ഇനി മൂന്ന്, 2021 ജനുവരിയില്‍ ആളെത്തും.' എന്ന അടിക്കുറിപ്പോടെയാണ് അനുഷ്കയും വീരാടും (Virat Kohli) ചിത്രം പങ്കുവച്ചിരിക്കുന്നത്.