അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും യഥാർത്ഥത്തിൽ പലവിധ രോഗങ്ങൾക്കുമുള്ള മരുന്നായും ഉപയോഗിക്കാവുന്നയാണ്. അക്കൂട്ടത്തിൽ ഉൾപ്പെട്ട ഒന്നാണ് വെളുത്തുള്ളി. അടുക്കളയിൽ വെളുത്തുള്ളി നിർബന്ധമാണ്. ഇത് ഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കുകമാത്രമല്ല, മറിച്ച് ശരീരത്തിന് പല ഗുണങ്ങളും നൽകുന്നു. വെളുത്തുള്ളിയെ ആയുർവേദ ശാസ്ത്രത്തിൽ നന്നായി വിശദീകരിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെളുത്തുള്ളിക്ക് മികച്ച ആയുർവേദ ഗുണങ്ങളുണ്ടെന്നും ദിവസേന ഭക്ഷണം തയ്യാറാക്കുന്നതിൽ ഉപയോഗിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്നും ആയുർവേദ വിദഗ്ധർ അവകാശപ്പെടുന്നു. വെളുത്തുള്ളി ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


ALSO READ: അസിഡിറ്റി? പ്രഭാത ഭക്ഷണത്തിൽ ശ്രദ്ധിക്കണം, ഈ തെറ്റുകൾ ചെയ്യരുത്!


വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. അതിനാൽ ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇതുകൂടാതെ, വൈറൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.


ദിവസേനയുള്ള ഭക്ഷണത്തിൽ വെളുത്തുള്ളി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നു. ഇതുകൂടാതെ, ഹൃദയാഘാത പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനും രക്തം നേർത്തതാക്കാനും ഇത് സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോൾ എളുപ്പത്തിൽ കുറയ്ക്കുന്നതിൽ വെളുത്തുള്ളിയുടെ ഗുണങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, രക്തക്കുഴലുകളിൽ കട്ടപിടിച്ച രക്തം അലിയിക്കുന്നതിനും ഇത് ഫലപ്രദമായി സഹായിക്കുന്നു.


പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെളുത്തുള്ളി ഒരു മികച്ച ഔഷധമാണ്. ശരീരഭാരം എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ ഫലപ്രദമാണ്. കാൽമുട്ട് വേദന സന്ധി വേദന തുടങ്ങിയവ ഇല്ലാതാക്കാൻ വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.