Migraine Attacks In Summer season: വേനൽക്കാലത്ത് മൈഗ്രേൻ പ്രശ്നങ്ങൾ അലട്ടുന്നുവോ...? ഈ 5 കാരണങ്ങൾ കൊണ്ടാകാം
Reasons behind increasing migraine issues in summer: കേരളത്തിൽ 38 ഡിഗ്രി വരെയാണ് പലദിവസവും താപനില ഉയരുന്നത്. ഈ സാഹചര്യത്തിൽ പലർക്കും പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അതിൽ ഏറ്റവും കൂടുതൽ ദുരിമനുഭവിക്കുന്നവരാണ് മൈഗ്രേൻ പ്രശ്നമുള്ളവർ. കാലവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേൻ പ്രശ്നത്തെ കൂടുതൽ വശളാക്കുന്നു.
പലരും അനുഭവിക്കുന്ന വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്. മൈഗ്രേൻ. ശക്തമായ തലവേദന കാരണം പലർക്കും ആ സമയങ്ങളിൽ ജീവിതെ പോലും മടുത്തു പോകുന്ന അവസ്ഥ. ചെറിയ ശബ്‍ദങ്ങൾ പോലും അരോചകമാവുന്ന ഈ സമയങ്ങളിൽ ആളുകള്ഡ പലപ്പോഴും തനിച്ചിരിക്കാനാണ് ഇഷ്ടപ്പെടുക. അതിനൊപ്പം ശർദ്ദി പോലുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. എന്നാൽ ഇപ്പോൾ ചൂട് കാലമാണ്. രാജ്യമൊട്ടാകെ ചുട്ടുപൊള്ളുന്ന അവസ്ഥ.
കേരളത്തിൽ 38 ഡിഗ്രി വരെയാണ് പലദിവസവും താപനില ഉയരുന്നത്. ഈ സാഹചര്യത്തിൽ പലർക്കും പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അതിൽ ഏറ്റവും കൂടുതൽ ദുരിമനുഭവിക്കുന്നവരാണ് മൈഗ്രേൻ പ്രശ്നമുള്ളവർ. കാലവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേൻ പ്രശ്നത്തെ കൂടുതൽ വശളാക്കുന്നു.
നിർജ്ജലീകരണം: ശരീരത്തിൽ ജലം നഷ്ടപ്പടുന്ന അവസ്ഥയാണ് നിർജ്ജലീകരണം. ഇത് മൈഗ്രേൻ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. കാരണം ചൂട് കാലമായതിനാൽ തന്നെ ശരീരം വിയർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിൽ നിന്നും വലിയ തോതിൽ ജലം നഷ്ടപ്പെടുത്തുന്നു. ഇത് ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യാൻ കാരണമാകുന്നു.
ALSO READ: മുട്ടയുടെ കൂടെ ഈ 5 ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; പണി കിട്ടും...!
വെയിൽ: പകൽ സമയങ്ങളിലെ വെയിലിന്റെ വെളിച്ചവും ചൂടി പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നു. കാരണം ശോഭയാർന്ന ആ പ്രത്യേക വെളിച്ചം നിങ്ങളുടെ കണ്ണുകളെ കൂടുതൽ സ്ട്രെയിൻ ചെയ്യിക്കുന്നു. ഇത് മൈഗ്രേൻ പ്രശ്നങ്ങൾ വഷളാക്കുന്നു.
മോശം കാറ്റ്: അന്തരീക്ഷ മലിനീകരണം മൈഗ്രേനിന് കാരണമാകും. പൊടി കലർന്ന കാറ്റും അന്തരീക്ഷവും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു.
ദിനചര്യയിലെ മാറ്റങ്ങൾ: മൈഗ്രേൻ അസുഖങ്ങൾ ഉള്ളവർ എപ്പോഴും ചിട്ടയായ ഒരു ദിനചര്യ പാലിക്കേണ്ടത് അനിവാര്യമാണ്. ശരിയായ ഉറക്കം, ദഹനം എന്നിവ. എന്നാൽ ചൂട് കൂടിയ അവസ്ഥ കാരണം പലർക്കും ഉറക്കമില്ലായ്മയും, അസിഡിറ്റി, ദഹനമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഹ്യുമിഡിറ്റി ലെവൽ: ഹ്യുമിഡിറ്റിയിലുണ്ടാകുന്ന മാറ്റങ്ങളും മൈഗ്രേൻഡ പ്രശ്നങ്ങൾ കൂടുതൽ വശളാക്കുന്നു. ഇത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.