Asafoetida Health Benefits: തിളയ്ക്കുന്ന സാമ്പാറില്‍ അല്പം കായം കൂടി ചേര്‍ത്താലോ?  കൊതിപ്പിക്കുന്ന മണം കാരണം വിശപ്പ്‌ ഇരട്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല !!   


COMMERCIAL BREAK
SCROLL TO CONTINUE READING

നാം മണത്തിനും രുചിയ്ക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പല ചേരുവകളും ആരോഗ്യപരമായി നിരവധി  ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. അതിലൊന്നാണ് കായം. ചെറിയ കയ്പു രസമുളള, എന്നാല്‍ വിഭവങ്ങള്‍ക്ക് കാര്യമായ മണവും സ്വാദും നല്‍കുന്ന ഈ പദാര്‍ത്ഥം പല വിഭവങ്ങളുടേയും അഭിഭാജ്യ ഘടകമാണ്. അല്പം കായം കറികളില്‍ ചേര്‍ക്കുന്നത് നമുക്ക് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുവെന്നതാണ് വസ്തുത. 


Also Read:  Cardamom Health Benefits: ദിവസവും ഏലയ്ക്ക ചവച്ചരച്ച് കഴിച്ചോളൂ, സുഗന്ധം മാത്രമല്ല, ഗുണവും ഏറെ 


ഇറാനിയൻ വംശജരായ പെരുംജീരകം ഇനത്തിൽപ്പെട്ട ഒരു ചെടിയില്‍ നിന്നുമാണ് കയം ലഭിക്കുന്നത്.  അസാഫോറ്റിഡ ചെടിയുടെ ഉയരം 1 മുതൽ 1.5 മീറ്റർ വരെയാണ്. മെഡിറ്ററേനിയൻ പ്രദേശം മുതൽ മധ്യേഷ്യ വരെ അസാഫോറ്റിഡ സസ്യങ്ങൾ കൃഷി ചെയ്യുന്നു.  ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് കൂടുതൽ അസാഫോറ്റിഡ ലഭിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥയിലും മണ്ണിലും അസാഫോറ്റിഡ കൃഷി അപൂർവമാണ്. എന്നിരുന്നാലും, കാശ്മീർ, ലഡാക്ക്, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയുടെ ഭാഗങ്ങളിൽ അസാഫോറ്റിഡ കൃഷി ചെയ്യുന്നു. 


Also Read:  Cabbage Benefits: ഓര്‍മ്മശക്തിയ്ക്കും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാബേജ് ഉത്തമം 


കായം നമ്മൾ മലയാളികളുടെ കറി കൂട്ടുകളിലെ പ്രധാനിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പല  വിഭവങ്ങളിലും കായം  ചേർത്തുകഴിഞ്ഞാൽ രുചിയൊന്നു മാറുമെന്നുറപ്പ്. കായം രുചി മാത്രമല്ല  നിരവധി ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആയുർവേദത്തിലും  ഇതിന് ഒട്ടനവധി ഔഷധമൂല്യം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 


അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ഈ സുഗന്ധവ്യഞ്ജനം നൽകുന്ന ചില ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം....


രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കായം ഉത്തമം


രക്തസമ്മര്‍ദ്ദ പ്രശ്നമുള്ളവര്‍ കറികളില്‍ കായം ചേര്‍ക്കുന്നത് ഉത്തമമാണ്. കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവ് ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, രക്തസമ്മര്‍ദ്ദ പ്രശ്നമുള്ളവര്‍ കായം ചേര്‍ത്ത ഭക്ഷണം ദിവസേന കഴിക്കുന്നത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം തടയുന്നു. കൂടാതെ, രക്ത സമ്മര്‍ദം കുറയ്ക്കുന്നതിന് ഇത് സഹായകമാകുന്നു.


ഉദര രോഗങ്ങള്‍ക്ക് പരിഹാരം 


ദഹനക്കേട്, വായുകോപം, ശരീരത്തിൽ വെള്ളം വെള്ളം കെട്ടിക്കിടക്കൽ, വയർ വീർക്കല്‍ എന്നിവയ്ക്ക് ഒരു ഉത്തമ പരിഹാരമാണ് കായം. കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റിസ്പാസ്മോഡിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനപ്രശ്നങ്ങൾക്ക് ഉത്തമ  പരിഹാരമാണ്. കായത്തിന് ദഹനത്തെ സഹായിക്കാൻ കഴിയുമെന്ന് മാത്രമല്ല, അതിന്‍റെ ക്ഷാര സ്വഭാവം അസിഡിറ്റി  ഒഴിവാക്കാനും ഫലപ്രദമാണ്. കൂടാതെ, വയറില്‍ കൃമി ശല്യം കുറയ്ക്കുന്നതോടൊപ്പം  വേദനയും ഇല്ലാതാക്കുന്നു. 


ചുമ, ആസ്ത്മ എന്നിവയ്ക് കായം പരിഹാരം


ന്യൂമോണിയ, ചുമ, ആസ്ത്മ എന്നിവയ്ക്ക പരിഹാരമായി ചൂടുവെള്ളത്തില്‍ കായം കലര്‍ത്തി ശ്വസിക്കുന്നത് ഏറെ ഗുണം ചെയ്യും.  ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ കായം ഗുണകരമാണ്. കായത്തിന്‍റെ ആന്‍റി അലർജിക് ഗുണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. 


ആര്‍ത്തവ വേദന അകറ്റാന്‍ കായം ഉത്തമം


ആര്‍ത്തവ സമയത്തെ വയറു വേദന ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. ഇതിന് ഉത്തമ പരിഹാരമാണ് കായം. ഇത്  പ്രൊജസ്ട്രോൺ ഹോര്‍മോണ്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത്, രക്തയോട്ടം കൂടുതല്‍ സുഗമമാക്കുന്നു. ആര്‍ത്തവ സമയത്ത് വയറുവേദന കൂടുതലാണെങ്കില്‍ ഒരു ഗ്‌ളാസ് മോരില്‍ 2 നുള്ള് കറുത്ത ഉപ്പും 1 നുള്ള് കായവും ചേര്‍ത്ത് കുടിയ്ക്കുക.വേദനയ്ക്ക് ശമനമുണ്ടാകും.   


തലവേദനയ്ക്ക് പരിഹാരം


സാധാരണയായി തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളില്‍ വീക്കം മൂലമാണ് ഉണ്ടാകുന്നത്. ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തില്‍ നിന്ന് മുക്തി നല്‍കും. കടുത്ത തലവേദന ഉള്ള സമയത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവന കുടിയ്ക്കുക.  ...


ചര്‍മകാന്തിയ്ക്ക് കായം  


ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ചര്‍മകാന്തിയ്ക്കും ഏറെ നല്ലതാണ്.


ശരീരഭാരം കുറയ്ക്കാന്‍ കായം ഉത്തമം


കായം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലാക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും  കായം സഹായിക്കുന്നു.  


എന്നാല്‍ കായം വാങ്ങുമ്പോള്‍ ഒരു കാര്യം  ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, വിപണിയില്‍ വ്യാജ കായം സുലഭമാണ്.  


കായം വ്യാജമാണോ എന്ന് എങ്ങിനെ തിരിച്ചറിയാം?  


ഇത്തിരി കായമെടുത്ത് വെള്ളത്തില്‍ ലയിപ്പിക്കണം. ഈ ലായനിയുടെ നിറം പാല്‍ പോലെയാണ് എങ്കില്‍ സംശയിക്കേണ്ട കായം ശുദ്ധമാണ്.  


അല്പം കായം കത്തിയ്ക്കുക. ശോഭയുള്ള ജ്വാല ഉണ്ടാകുന്നുവെങ്കില്‍ അതിനര്‍ത്ഥം കായം ശുദ്ധമാണ് എന്നാണ്. എന്നാല്‍, നിങ്ങള്‍ ഉപയോഗിച്ചുവരുന്ന കായത്തിന്‍റെ മണം നഷ്ടമായോ? എങ്കില്‍ അത് ഉപേക്ഷിക്കാം... 


 


 



 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.