ഉയർന്ന രക്തസമ്മർദ്ദം ഇപ്പോൾ സർവ്വസാധാരണമായ ആരോഗ്യ പ്രശ്‌നമായി മാറിയിട്ടുണ്ട്. ജീവിതത്തിലെ സമ്മർദ്ദങ്ങളും, ജീവിതശൈലിയും ഒക്കെ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്. ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. വൃക്ക, കരൾ, ഹൃദയ രോഗങ്ങളും മസ്തിഷ്കാഘാതവും ഉൾപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ ഉയർന്ന രക്തസമ്മർദ്ദം ഉള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം പലർക്കും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് അറിയില്ലെന്നുള്ളതാണ്. പഠനങ്ങൾ അനുസരിച്ച് ഉയർന്ന രക്ത സമ്മർദ്ദവും പ്രായവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. സസ്യാഹാരം കൂടുതലായി കഴിക്കുന്നത് ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ചെറിയ അളവിൽ മാംസാഹാരവും കഴിക്കാം.


ALSO READ: Split Ends: മുടിയുടെ അറ്റം പിളരുന്നത് തടയാം, വഴികളുണ്ട്!


എന്നാൽ മാംസാഹാരത്തിന്റെ അളവ് കൂടിയാൽ രക്ത സമ്മർദ്ദവും കൂടും. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ഈ പഠനത്തിനായി അമിത രക്തസമ്മർദ്ദം ഉള്ള അമിതമായി മാംസാഹാരം കഴിച്ചിരുന്ന ആളുകളുടെ  ഭക്ഷണത്തിൽ നിന്ന് മാംസാഹാരം പൂർണമായി ഒഴിവാക്കുകയും ചെയ്തു. ഇതിലൂടെ  രക്തസമ്മർദ്ദം കുറഞ്ഞതായി കണ്ടെത്തി. മരുന്നുകൾ കഴിച്ചിരുന്നവർക്ക് മരുന്ന് കഴിക്കേണ്ട ആവശ്യവും ഉണ്ടായില്ല.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.