ഉയർന്ന രക്തസമ്മർദ്ദം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നമാണ്. സാധാരണ 35 വയസ്സിന് മുകളിലുള്ളവരിലാണ് ഉയർന്ന രക്തസമ്മർദ്ദം കണ്ട് വരുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക: ഉപ്പ് കൂടുതലായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഉപ്പ് കഴിക്കുന്നത് പരമാവധി കുറയ്ക്കണം. പകരം, പ്രകൃതിദത്തമായ മസാലകൾ ഉപയോഗിക്കാം. ചെറുനാരങ്ങപ്പൊടി, അംചൂർ പൊടി, അജ്‌വെയ്ൻ, കുരുമുളക് പൊടി, ഒറിഗാനോ തുടങ്ങിയ പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്.


വ്യായാമം: സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പതിവ് വ്യായാമം നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളുടെ മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 40 മിനിറ്റ് പതിവ് നടത്തം ശീലിക്കുന്നതും നിങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കും.


ആരോഗ്യകരമായ ഭക്ഷണക്രമം: ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി രക്തത്തിലെ സോഡിയത്തിന്റെ വർദ്ധനവ് മൂലമാണ് ഉണ്ടാകുന്നത്. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഇത് ലഘൂകരിക്കാൻ സഹായിക്കും. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, പാൽ, തൈര് എന്നിവ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.


ചോക്ലേറ്റുകൾ: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികളിൽ ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ കൂടുതലായതിനാൽ, ഇത് ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ചോക്ലേറ്റിൽ കുറഞ്ഞത് 50 മുതൽ 70 ശതമാനം വരെ കൊക്കോയുടെ അളവ് ഉണ്ടെന്ന് ഉറപ്പാക്കുക.


മദ്യപാനം, പുകവലി ഉപേക്ഷിക്കുക: പുകയിലയും മദ്യവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. നിക്കോട്ടിൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധപുലർത്തുന്നവരും മദ്യപാനവും പുകവലിയും ഉപേക്ഷിക്കുന്നതാണ് നല്ലത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.