High Cholesterol Diet: വിവിധ ഹൃദ്രോഗങ്ങളുടെ മൂലകാരണമായ ഉയർന്ന കൊളസ്ട്രോൾ ഇന്ന് നല്ലൊരു ശതമാനം ആളുകളിലും  ആശങ്ക പടർത്തുന്ന ഒന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 ആരോഗ്യകരമായ കോശനിർമ്മാണ പ്രക്രിയയെ പിന്തുണയ്ക്കുന്ന നമ്മുടെ രക്തത്തിൽ കാണപ്പെടുന്ന മെഴുകു പോലുള്ള ഒരു പദാർത്ഥമാണ് കൊളസ്‌ട്രോൾ.  ഇത് ഒരു പരിധി വരെ ശരീരത്തിന് ഗുണ ചെയ്യുന്നു. എന്നാൽ, ശരീരത്തിൽ കൊളസ്‌ട്രോളിന്‍റെ അളവ്  അമിതമായി വർദ്ധിക്കുമ്പോൾ അത് നിങ്ങളുടെ മുഴുവൻ ശരീരത്തെയും ഗുരുതരമായി ബാധിക്കും. 


Also Read:  UV Rays Protection: അൾട്രാവയലറ്റ് കിരണങ്ങളില്‍നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാം, ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ


ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം, നെഞ്ചെരിച്ചിൽ, ശ്വസിക്കാൻ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം എന്നിവയാണ് ഉയർന്ന കൊളസ്ട്രോളിന്‍റെ ചില ലക്ഷണങ്ങൾ. നമ്മുടെ ശരീരം ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ ശ്രദ്ധിക്കണം, ഇത് ഒരു പക്ഷെ  ഇത്  ഉയർന്ന കോളസ്ട്രോൾ  മൂലമാകാം.   


Also Read:  Health Tips: വെള്ളം കുറച്ച് കുടിക്കുന്ന ശീലം നിങ്ങൾക്കുമുണ്ടോ? ഈ രോഗങ്ങള്‍ നിങ്ങളെ പിടികൂടാം  


ശരീരത്തിൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണക്രമം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ, ഉയർന്ന കൊളസ്ട്രോൾ ഉള്ള പലർക്കുമുള്ള ഒരു ചോദ്യമാണ്  ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുമോ എന്നത്...  അതേസമയം, ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്കും യാതൊരു ഭയവും കൂടാതെ കഴിയ്ക്കാൻ സാധിക്കുന്ന ചില പഴവർഗ്ഗങ്ങൾ ഉണ്ട്.  അതായത് ഈ പഴങ്ങൾ കഴിയ്ക്കുന്നത്  നിങ്ങളുടെ ശരീരത്തിൽ കൊളസ്‌ട്രോളിന്‍റെ  അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിയ്ക്കും.  


ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക്  കഴിയ്ക്കാൻ സാധിക്കുന്ന, അതായത് കൊളസ്‌ട്രോൾ  കുറയ്ക്കാൻ സഹായിയ്ക്കുന്ന ഗുണപ്രദമായ 5 മികച്ച പഴങ്ങൾ ഇവയാണ്. ഇവ നിങ്ങളുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തണം.


നിങ്ങളുടെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ കഴിയുന്ന 5 പഴങ്ങൾ ഇവയാണ്...


തക്കാളി (Tomato): പഴങ്ങളായും പച്ചക്കറിയായും നമ്മുടെ തീൻ മേശയിൽ എത്തുന്ന ഒന്നാണ് തക്കാളി.  പഴങ്ങളുടേയും പച്ചക്കറികളുടെയും മികച്ച സംയോജനമായ തക്കാളി, വിറ്റാമിൻ എ, ബി, സി, കെ തുടങ്ങിയ വിവിധ പോഷകങ്ങളാൽ സമ്പന്നമാണ്.  രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്‍റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹൃദയ സൗഹൃദ പഴവർഗ്ഗമായി തക്കാളിയെ കാണുന്നു.  


പപ്പായ (Papaya): പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.


അവക്കാഡോ (Avocado): കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കാൻ ഡോക്ടർമാർ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. അവക്കാഡോ ഹൃദയത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു, ഒപ്പം,  സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു, എൽഡിഎൽ, എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിൽ അവക്കാഡോ പ്രധാന പങ്കു വഹിക്കുന്നു.


ആപ്പിൾ (Apple): ചർമത്തിനും മുടിക്കും മാത്രമല്ല, ഹൃദയത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ആപ്പിൾ. ഒരു ദിവസം ഒരു ആപ്പിൾ കഴിയ്ക്കുന്നത് ആരോഗ്യത്തിന്  ഏറെ നല്ലതാണ്.  ആപ്പിൾ എൽഡിഎൽ കൊളസ്‌ട്രോളിന്‍റെ അമിതമായ അളവ് കുറയ്ക്കുകയും നമ്മുടെ ഹൃദയത്തെ തകരാറിലാക്കുന്ന പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു.


സിട്രസ് പഴങ്ങൾ (Citrus Fruits): ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ എല്ലാ സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിൽ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പഴങ്ങൾ ചർമ്മത്തിനും മുടിക്കും മാത്രമല്ല, ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.