ഉയർന്ന യൂറിക് ആസിഡ് സന്ധിവേദനയും വീക്കവും പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണവിധേയമാക്കിയാൽ ഈ അവസ്ഥ തടയാനാകും. യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന വസ്തുവാണ്. എന്നാൽ, മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളപ്പെടുന്നത് കുറയുകയോ യൂറിക് ആസിഡ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ അധികമായി കഴിക്കുകയോ ചെയ്യുമ്പോൾ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കും.ഉപാപചയ പ്രവർത്തനം മന്ദ​ഗതിയിലാകുന്നത്, ഉദാസീനമായ ജീവിതശൈലി, കൂടുതൽ പ്രോട്ടീനുകളുടെയും കുറഞ്ഞ കൊഴുപ്പിന്റെയും ഉപഭോഗം, രാത്രി കൂടുതൽ ഭക്ഷണം കഴിക്കുന്നത്, മോശം ഉറക്കം, തെറ്റായ ഭക്ഷണശീലങ്ങൾ, ശരീരത്തിലെ ജലാംശത്തിന്റെ കുറവ്, വൃക്കകളുടെ പ്രവർത്തനം മന്ദ​ഗതിയിലാകുന്നത് തുടങ്ങി വിവിധ കാരണങ്ങളാൽ ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കാൻ സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിനുള്ള ആയുർവേദ മാർ​ഗങ്ങൾ


1- ദിവസവും കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക
2- ആവശ്യത്തിന് വെള്ളം കുടിക്കുക
3- രാത്രി ഭക്ഷണത്തിൽ പയറും ബീൻസും ഗോതമ്പും ഒഴിവാക്കുക
4- രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
5- സിട്രസ് പഴങ്ങൾ, നെല്ലിക്ക, ബെറീസ് എന്നീ പഴങ്ങൾ കഴിക്കുക.
6- മെറ്റബോളിസം മികച്ചതാക്കുന്നതിന് പച്ചക്കറികൾ ധാരാളം കുടിക്കുക
7- സമ്മർദ്ദം നിയന്ത്രിക്കുക
8- മികച്ച ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക


ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ ചിറ്റമൃത് എങ്ങനെ ഉപയോഗിക്കാം?


സന്ധികളിലെയും പേശികളിലെയും വേദനയാണ് ഉയർന്ന യൂറിക് ആസിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന്. സന്ധിവേദനയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് ചിറ്റമൃത്. ചിറ്റമൃത് രാത്രി മുഴുവൻ കുതിർത്ത് ചതച്ചെടുത്ത് രാവിലെ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വെള്ളം പകുതി ആകുന്നതുവരെ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. ജ്യൂസ്, പൊടി, ​ഗുളിക രൂപത്തിലും ചിറ്റമൃത് കഴിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.