തണുപ്പ് കാലത്ത് ഇടക്കിടെയുണ്ടാകുന്ന പുളിച്ച് തികട്ടൽ വയറ്റിലെ അസ്വസ്ഥതക്കുള്ള സൂചന കൂടിയാണ്. ഒരാൾ അമിതമായി ഭക്ഷണം കഴിക്കുമ്പോഴോ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോഴോ ഇതുണ്ടാകാറുണ്ട്. ദഹനക്കേട്, പുകവലി, സമ്മർദ്ദം, ശീതളപാനീയങ്ങൾ, മദ്യപാനം എന്നിവ വഴി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. ഇത്തരം സാഹചര്യത്തിൽ, ചികിത്സ വളരെ പ്രധാനമാണ്. ശൈത്യകാലത്തെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലെമനേഡ്


രാവിലെ എഴുന്നേറ്റയുടൻ പുളിച്ച് തികട്ടലുണ്ടായാൽ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം അതിൽ നാരങ്ങ ചേർത്ത് കുടിക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചേർക്കാം. ഇത് നിങ്ങളുടെ വയറിന് ആശ്വാസം നൽകും.


പെരുംജീരകം പഞ്ചസാര മിഠായി


രാത്രിയിൽ പുളിച്ച് തികട്ടൽ പ്രശ്‌നവുമാകുന്നുവെങ്കിൽ നാരങ്ങ വെള്ളവും തൈരും കഴിക്കരുത്. ഇത് നിങ്ങളുടെ പ്രശ്നങ്ങൾ വളരെയധികം വർദ്ധിപ്പിക്കും. രാത്രിയിൽ ബുദ്ധിമുട്ട് അധികരിച്ചാൽ നിങ്ങൾക്ക് പഞ്ചസാര മിഠായിയും പെരുംജീരകവും ഒരുമിച്ച് കഴിക്കാം. ഇത് പെട്ടെന്ന് ആശ്വാസം നൽകും. പെരുംജീരകം ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. പഞ്ചസാര മിഠായി കഴിക്കുന്നത് വയറിനെ തണുപ്പിക്കുന്നു.


കറുത്ത ഉപ്പ്


കറുത്ത ഉപ്പ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. പുളിച്ച് തികട്ടൽ ഉണ്ടാവുമ്പോൾ കറുത്ത ഉപ്പും ജീരകവും ചേർത്ത് കഴിക്കുന്നത് ആശ്വാസം നൽകുന്നു. പുളിച്ച് തികട്ടലുണ്ടായാൽ 100 ഗ്രാം ജീരകം ഒരു ചട്ടിയിൽ നന്നായി വറുത്ത് ന പൊടിക്കുക, തുടർന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിൽ രണ്ടും കലർത്തുക. ഇത് കുടിച്ചാൽ പെട്ടെന്ന് ആശ്വാസം ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.