അകാല നര നിങ്ങൾക്കുണ്ടോ?എങ്കിൽ പരിഹാരം വീട്ടിൽ തന്നെ
പ്രായമായവരേയും ചെറുപ്പക്കാരേയും ഒരുപോലെ അലട്ടുന്ന ഒന്നാണ് മുടി നരക്കുന്നത്. ഇന്നത്തെ കാലത്ത് പ്രായമാകുന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും മുടി നരക്കുന്നത് സർവ്വസാധാരണമാണ്
പ്രായമായവരേയും ചെറുപ്പക്കാരേയും ഒരുപോലെ അലട്ടുന്ന ഒന്നാണ് മുടി നരക്കുന്നത്. ഇന്നത്തെ കാലത്ത് പ്രായമാകുന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും മുടി നരക്കുന്നത് സർവ്വസാധാരണമാണ്. നാം കഴിക്കുന്ന ഭക്ഷണം ,ഷാംപൂ, കണ്ടീഷനർ, കഴിക്കുന്ന മരുന്നുകളുടെ പ്രതിഫലനം തുടങ്ങി നിരവധി കാരണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത് നല്ലത്.
മുടിയുടെ ആരോഗ്യവും നിറവും സംരക്ഷിക്കാൻ
*മുടിക്ക് തിളക്കവും കരുത്തും പകരുന്ന ഒന്നാണ് ചായപ്പൊടി. വെള്ളം തിളപ്പിച്ച് അതിലേക്ക് ചായപ്പൊടി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ശേഷം നന്നായി ഈ മിശ്രിതം തണുപ്പിച്ച് മുടിയില്‍ തേക്കുക.
*വെളിച്ചെണ്ണയും നാരങ്ങനീരും ചേര്‍ത്ത് തലയിൽ തേയ്ക്കുന്നത് മുടിക്ക് വളരെ നല്ലതാണ്. മുടിക്ക് നിറം പകരുന്ന 'പിഗ്മെന്റ് സെല്ലുകള്‍' സംരക്ഷിക്കാൻ ഇത് നല്ലതാണ്.
*നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹെന്നയുമായി നെല്ലിക്കനീര് ചേര്‍ത്ത് മുടിയില്‍ കുറച്ച് സമ.യം വയ്ക്കുന്നത് 'നാച്വറല്‍ ഡൈ' ആണ്. തലയിലെ ഫംഗല്‍-ബാക്ടീരിയല്‍ ബാധകള്‍ മാറാനും, തലയോട്ടിയിലെ തൊലി വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കും.
*ഉരുളക്കിഴങ്ങുപയോഗിച്ചുണ്ടാക്കുന്ന മാസ്‌ക് മുടിക്ക് വളരെ നല്ലതാണ്. ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ശേഷം ഇതില്‍ നിന്ന് വരുന്ന നീരാണ് മുടിയില്‍ തേക്കേണ്ടത്.
*മുടിയുടെ ആരോഗ്യത്തിനും ഓട്‌സ് നല്ലതാണ്. ഓട്‌സ് ആല്‍മണ്ട് ഓയിലുമായി ചേര്‍ത്ത് അരച്ചെടുത്ത മുടിയില്‍ തേച്ച് കഴുകിക്കളയാവുന്നതാണ്.
*ഉള്ളിയില്‍ നിന്ന് അതിന്റെ നീര് വേര്‍തിരിച്ചെടുത്ത് തലയില്‍ നന്നായി തേച്ചുപിടിക്കുന്നത് നല്ലതാണ്.
*കർപ്പൂരതുളസി ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് രണ്ടു മിനിറ്റ് നേരം കുതിർത്തി വയ്ക്കുക. വെള്ളം ചൂടാറിയതിന് ശേഷം മുടിയിൽ തേയ്ക്കുന്നത് നല്ലതാണ്.
*നാരങ്ങാനീര്, ആല്‍മണ്ട് ഓയില്‍, നെല്ലിക്ക എന്നിവയുടെ മിശ്രിതം തലയിൽ പുരട്ടുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA