തേൻ, കറുവപ്പട്ട എന്നിവയ്ക്ക് നിരവധി ഔഷധ ​ഗുണങ്ങൾ ഉണ്ട്. തേനും കറുവപ്പട്ടയും വിവിധ ഔഷധഗുണങ്ങൾക്കായി വളരെക്കാലമായി ഉപയോഗിക്കുന്ന രണ്ട് പ്രകൃതിദത്ത സംയുക്തങ്ങളാണ്. ഇവ കൂടിച്ചേർന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. തേനും കറുവപ്പട്ടയും കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: തേനും കറുവപ്പട്ടയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. ഫ്രീ റാഡിക്കലുകൾ അസ്ഥിരമായ രാസവസ്തുക്കളാണ്, ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.


രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രമേഹ രോഗികളെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തേനും മികച്ചതാണ്.


ALSO READ: Lymphoma Awareness Day 2023: ലിംഫോമ അവബോധ ദിനം; രോഗലക്ഷണങ്ങളും അപകട ഘടകങ്ങളും ചികിത്സയും... അറിയേണ്ടതെല്ലാം


കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു: കറുവപ്പട്ടയ്ക്ക് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കഴിവുണ്ട്. ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.


അണുബാധയ്‌ക്കെതിരെ പോരാടുന്നു: തേനും കറുവപ്പട്ടയും ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ​ഗുണങ്ങൾ ഉള്ളവയാണ്. മാത്രമല്ല ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ പോരാടാനും ഇവ സഹായിക്കുന്നു.


ദഹനം മെച്ചപ്പെടുത്തുന്നു: തേനും കറുവപ്പട്ടയും ദഹനത്തിനും മലബന്ധത്തിനും മികച്ച പ്രതിവിധിയാണ്. കൂടാതെ അവ വയറുവേദനയെ ശമിപ്പിക്കാനും മികച്ചതാണ്.


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കറുവപ്പട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.


വീക്കം കുറയ്ക്കുന്നു: ശരീരത്തിലെ വീക്കം കുറയ്ക്കാൻ തേനും കറുവപ്പട്ടയും സഹായിക്കും. ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇത് മികച്ചതാണ്.


ദിവസവും എത്ര അളവിൽ തേനും കറുവപ്പട്ടയും കഴിക്കണം?


നിങ്ങൾ ദിവസവും കഴിക്കേണ്ട തേൻ, കറുവപ്പട്ട എന്നിവയുടെ അളവ് നിർണയിക്കുന്നത് നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ചാണ്. ദിവസവും ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ കറുവപ്പട്ടയും കഴിക്കുന്നത് മികച്ചതാണ്. അവ നിങ്ങളുടെ ഭക്ഷണത്തിൽ കലർത്തിയോ സപ്ലിമെന്റ് രൂപത്തിലോ കഴിക്കാം.


തേനും കറുവപ്പട്ടയും നിങ്ങളുടെ പ്രാതൽ പാത്രമായ മ്യൂസ്‌ലി, യോ​ഗർട്ട് അല്ലെങ്കിൽ സ്മൂത്തികളിൽ ചേർക്കാവുന്നതാണ്.
തേനും കറുവപ്പട്ടയും ടോസ്റ്റ്, വാഫിൾ, അല്ലെങ്കിൽ പാൻകേക്കുകൾ എന്നിവയിൽ ചേർത്ത് കഴിക്കാം.
കറുവപ്പട്ട-തേൻ ചായ ഉണ്ടാക്കാം.
തേനും കറുവപ്പട്ടയും അടങ്ങിയ സപ്ലിമെന്റ് കഴിക്കാം.


ദിവസവും തേനും കറുവപ്പട്ടയും കഴിക്കുന്നത് സുരക്ഷിതമാണോ?


മിക്ക ആളുകൾക്കും ദിവസവും സുരക്ഷിതമായി തേനും കറുവപ്പട്ടയും കഴിക്കാം. എന്നിരുന്നാലും, ചില ആളുകളിൽ തേൻ അലർജിക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് തേൻ അലർജിയുണ്ടെങ്കിൽ, അത് ഒഴിവാക്കണം. എന്തെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ, കറുവപ്പട്ട കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം സ്വീകരിക്കണം. തേനും കറുവപ്പട്ടയും നിരവധി ആരോഗ്യ ഗുണങ്ങളുള്ളവയാണ്. എന്നിരുന്നാലും, നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ, അവ മിതമായ അളവിൽ കഴിക്കുകയും അവ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് ഉപദേശം സ്വീകരിക്കുകയും വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.