Honey-Cinnamon Water: കറുവപ്പട്ടയും തേനും ചേർത്ത് ഡിടോക്സ് പാനീയം; രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിച്ചാൽ എന്ത് സംഭവിക്കും?
Detox Water: തേനും കറുവപ്പട്ടയും രോഗപ്രതിരോധ ശേഷി മികച്ചതാക്കുന്നവയാണ്. ഇവയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
കറുവപ്പട്ടയും തേനും നിരവധി ആരോഗ്യ ഗുണങ്ങളുള്ള പദാർഥങ്ങളാണ്. ഇവ യോജിപ്പിച്ച് കഴിക്കുന്നത് എന്തെങ്കിലും ഗുണം ചെയ്യുമോ? കറുവപ്പട്ടയും തേനും യോജിപ്പിച്ച് കഴിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്ന മികച്ച ഡിടോക്സ് പാനീയമാണ്. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനത്തിനും മികച്ചതാണ്.
കറുവപ്പട്ടയും തേനും ചേർത്ത ഡിടോക്സ് പാനീയം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കും. ഉപാപചയ പ്രവർത്തനം മികച്ചതാക്കുന്നതോടൊപ്പം ഈ പാനീയം ദഹനത്തിനും ഗുണം ചെയ്യുന്നു. തേനിൽ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.
ALSO READ: ശരീരത്തിൽ എച്ച്‍ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ ഈ ജീവിതശൈലി മാറ്റങ്ങൾ അനിവാര്യം
തേനും കറുവപ്പട്ടയും രോഗപ്രതിരോധ ശേഷി മികച്ചതാക്കുന്നവയാണ്. ഇവയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് നിരവധി രോഗങ്ങളെ അകറ്റാൻ സഹായിക്കും. തേനിലും കറുവപ്പട്ടയിലുമുള്ള ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ കറുവപ്പട്ട, തേൻ പാനീയം പ്രമേഹമുള്ളവർക്ക് ആരോഗ്യത്തിന് ഗുണം ചെയ്യും. കറുവപ്പട്ട - തേൻ പാനീയം രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ഇൻസുലിൻ സംവേദനക്ഷമത വർധിക്കുകയും ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ഈ ഡിടോക്സ് പാനീയം ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.