എല്ലാദിവസവും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പാലിൽ കാൽസ്യം, വൈറ്റമിൻ ഡി തുടങ്ങി നിരവധി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ചിലർക്ക് തണുത്ത പാൽ കുടിക്കാനായിരിക്കും താത്പര്യം മറ്റ് ചിലർക്ക് ചൂട് പാലും. ഏതാണ് കൂടുതൽ ആരോഗ്യപ്രദമെന്ന് അറിയാമോ?


COMMERCIAL BREAK
SCROLL TO CONTINUE READING

പഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് ചൂട് പാലിനും തണുത്ത പാലിനും വിവിധ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പിന്നെ സമയത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ഇതിൽ വ്യത്യാസം വരും. എന്നാൽ ഒരു ദിവസം ഒരു ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് ശരീരത്തിന് വളരെ അത്യാവശ്യമാണ്. അത് നിങ്ങളുടെ എല്ലുകൾക്ക്കും പേശികൾക്കും ബലം നല്കാൻ സഹായിക്കും.


ALSO READ: Biscut Cake: ബിസ്ക്കറ്റ് ഉണ്ടെങ്കിൽ ഇഷ്ടം പോലെ കേക്ക് കഴിക്കാം ഇതുപോലെ ഉണ്ടാക്കിയാൽ മതി


ചൂട് കാലത്ത് തണുത്ത പാൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്, നല്ല ചൂടുള്ള സമയത്ത് തണുത്ത പാൽ കുടിക്കുന്നത് നിങ്ങളുടെ ശരീരം തണുക്കാൻ സഹായിക്കും. അതെ സമയം തണുപ്പ് കാലത്ത് രാത്രിയിൽ ചൂട് പാൽ കുടിക്കുന്നതാണ് നല്ലത്. തണുപ്പുള്ളപ്പോൾ ചൂട് പാൽ കുടിക്കുന്നത് ശരീരത്തെ തണുപ്പിൽ നിന്ന് രക്ഷപെടാൻ സഹായിക്കും.


ALSO READ: Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ


ചൂട് പാലിന്റെ ഗുണങ്ങൾ 


1. പെട്ടെന്ന് ദഹിക്കാൻ സഹായിക്കും 


2. വയറിളക്കം, ദഹന കുറവ് എന്നിവ പരിഹരിക്കാൻ സഹായിക്കും


3. ഉറക്കം ലഭിക്കാൻ സഹായിക്കും


ALSO READ: Zika Virus Kerala: വാക്സിനില്ലാത്ത സിക, കൊതുകിനെ സൂക്ഷിക്കുക, ഇതാണ് ലക്ഷണങ്ങൾ


തണുത്ത പാലിന്റെ ഗുണങ്ങൾ 


1, കാൽസ്യത്തിന്റെ അളവ് കൂടുതലായി ലഭിക്കും


2. മുഖം കൂടുതൽ ശുചിയാക്കാൻ സഹായിക്കും


3. ശരീരത്തിലെ ചൂടിന്റെ അളവ് കുറയ്ക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.