ഹൈപ്പർടെൻഷൻ: ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം (ബിപി) ഇന്നത്തെ കാലത്ത് ആളുകൾക്കിടയിൽ ഒരു സാധാരണ ആരോ​ഗ്യ പ്രശ്നമാണ്. മാത്രമല്ല, പലപ്പോഴും ആളുകൾ അതിനെക്കുറിച്ച് ബോധവാന്മാരല്ല. ചികിത്സിച്ചില്ലെങ്കിൽ, ഹൈപ്പർ ടെൻഷൻ ​ഗുരുതരമായ ആരോ​ഗ്യ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഹൈപ്പർടെൻഷനെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ അനുസരിച്ച്, ലോകമെമ്പാടുമുള്ള അകാല മരണത്തിന് ഹൈപ്പർടെൻഷൻ ഒരു പ്രധാന കാരണമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെമ്പാടുമുള്ള 30-79 വയസിന് ഇടയിൽ പ്രായമുള്ള 1.28 ബില്യൺ ആളുകൾക്ക് ഹൈപ്പർടെൻഷനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ മിക്കവരും (മൂന്നിൽ രണ്ട്) താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ, ഹൈപ്പർടെൻഷനുള്ള മുതിർന്നവരിൽ 46 ശതമാനം പേർക്കും തങ്ങൾക്ക് ഈ അവസ്ഥയുണ്ടെന്ന് അറിയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബിപി ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ഹൈപ്പർ ടെൻഷനെ 'നിശബ്ദ കൊലയാളി' എന്നും വിളിക്കുന്നു.


എന്താണ് ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം?


രക്തസമ്മർദ്ദം അസാധാരണമായി അഭികാമ്യമല്ലാത്ത തലത്തിലേക്ക് ഉയരുമ്പോഴാണ് ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. ധമനിയുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന വർധിച്ച ശക്തിയാണിത്. സാധാരണ രക്തസമ്മർദ്ദം 120/80 mm Hg ആണ്. വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉയർന്ന രക്തസമ്മർദ്ദം 130/80 mm Hg അല്ലെങ്കിൽ 140/90 mm Hg-ൽ കൂടുതലുള്ള നിലയാണ്. മിക്കപ്പോഴും, ഹൈപ്പർടെൻഷന് പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ, ഇതിനെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കുന്നു.


ALSO READ: World Hypertension Day 2023: ലോക ഹൈപ്പർടെൻഷൻ ദിനം; ചരിത്രം, പ്രാധാന്യം, ഈ വർഷത്തെ പ്രമേയം എന്നിവ അറിയാം


ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങൾ


തലവേദന: ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം.
മൂക്കിൽ നിന്ന് രക്തസ്രാവം: മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ രക്തസമ്മർദ്ദം ഉയർന്നതാണെന്നും അളവ് പരിശോധിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കാം.
ശ്വാസതടസ്സം: ശ്വാസതടസ്സം ഹൈപ്പർടെൻഷന്റെ സൂചനയാണ്.
ക്രമരഹിതമായ ഹൃദയമിടിപ്പ്: ഹൈപ്പർടെൻഷൻ രോഗികളിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാം. അനിയന്ത്രിതമായ മർദ്ദം മൂലമാണ് ഇത് സംഭവിക്കുന്നത്.
നെഞ്ചുവേദന: ഹൈപ്പർടെൻഷൻ രോഗികളിൽ ശ്വാസതടസ്സം നെഞ്ചുവേദനയ്ക്കും ഇടയാക്കും.


ഹൈപ്പർടെൻഷന്റെ പ്രത്യാഘാതങ്ങൾ


തലച്ചോറ്, ഹൃദയം, വൃക്കകൾ, രക്തക്കുഴലുകൾ എന്നിവയെ തകരാറിലാക്കാൻ ഹൈപ്പർ ടെൻഷൻ ഗണ്യമായ അപകടസാധ്യത ഉയർത്തുന്നു. രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്ക തകരാറുകൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് കാരണമാകും. നേരത്തെ രോഗനിർണയം നടത്തി ഉചിതമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് ​ഗുരുതരമായ ആരോ​ഗ്യാവസ്ഥകളിലേക്ക് നയിക്കും.


ഹൈപ്പർടെൻഷൻ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു


രക്തസമ്മർദ്ദം കൃത്യസമയത്ത് പരിശോധിക്കാത്തതിനാൽ തലവേദന, തലകറക്കം, സാധാരണ രീതിയിൽ പ്രവർത്തിക്കാനുള്ള കഴിവ് കുറയുന്ന അവസ്ഥ തുടങ്ങിയവ അനുഭവപ്പെടാം. ഇതെല്ലാം മാനസികാരോഗ്യം, വിഷാദം എന്നിവയിലേക്ക് നയിക്കും. തലവേദന ഒരു വ്യക്തിയെ വളരെ പ്രകോപിതനാക്കും. ഈ പ്രശ്‌നങ്ങളെല്ലാം മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.


ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഹൈപ്പർ ടെൻഷനെ നിയന്ത്രിച്ച് നിർത്താം. സമീകൃതാഹാരം കഴിക്കുക, ഉപ്പിന്റെയും മദ്യത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുക, ആരോഗ്യകരമായ ഭാരം നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുക, സമ്മർദ്ദം നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, മരുന്നുകൾ ശരിയായി കഴിക്കുക എന്നിവയിലൂടെ ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സാധിക്കും.


അമിത വണ്ണം ഹൈപ്പർ ടെൻഷൻ ഉണ്ടാകുന്നതിനുള്ള ഒരു  പ്രധാന കാരണമാണ്. അതിനാൽ, ശരിയായ ശരീര ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നതും ആരോ​ഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതും അമിതവണ്ണത്തെ പ്രതിരോധിക്കാൻ സഹായിക്കും. ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.