Tomato for Skin: തക്കാളി എല്ലാവര്‍ക്കും ഇഷ്ടമാണ്. കറികളില്‍ ചേര്‍ക്കാനും സാലഡായും നാം ഉപയോഗിക്കുന്ന തക്കാളി തീന്‍മേശയിലെ ഒഴിവാക്കാനാവാത്ത ഒന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധുരവും ഇത്തിരി പുളിപ്പും ചുവപ്പ് നിറവും തക്കാളിയെ  ഏവര്‍ക്കും  പ്രിയമുള്ളതാക്കി മാറ്റുന്നു.  തക്കാളി  കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വിറ്റാമിൻ, ധാതുക്കൾ, അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം  തുടങ്ങിയവ  തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.


Also Read:  Belly Fat: കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കാം, ഇതാ 5 വഴികള്‍


എന്നാല്‍, നിങ്ങള്‍ക്കറിയുമോ? സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. സാധരണയായി ഉണ്ടാകുന്ന നിരവധി ചർമ്മ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ തക്കാളി ഒരു പരിധി വരെ സഹായിയ്ക്കും. എന്നാല്‍ തക്കാളി എല്ലാവരുടെയും ചര്‍മ്മത്തിന് യോജിച്ചു എന്ന് വരില്ല, അതായത്, സൗന്ദര്യ സംരക്ഷണത്തിനായി  തക്കാളി ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


Also Read:   Magic Weight Loss Tips: ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ, പൊണ്ണത്തടിയോട് പറയാം ബൈ ബൈ


അതായത്,  ചിലര്‍ക്ക് തക്കാളി ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാകാറുണ്ട്.  തക്കാളി  ഉപയോഗിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും അസ്വഭാവികത തോന്നിയാല്‍ ചര്‍മ്മത്തില്‍ തക്കാളി  ഉപയോഗിക്കുന്നത് ഒഴിവാക്കുക. 


തക്കാളി ഉപയോഗിച്ച് എങ്ങിനെ സൗന്ദര്യം സംരക്ഷിക്കാം? ചര്‍മ്മത്തില്‍ തക്കാളി എങ്ങനെ ഉപയോഗിക്കാമെന്നും അതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും അറിയാം... 


1. ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാന്‍ തക്കാളി ഏറെ ഉത്തമമാണ്. തക്കാളി കനം കുറച്ച് അരിഞ്ഞോ, അല്ലെങ്കില്‍ തക്കാളി പേസ്റ്റ് ആക്കി മാറ്റിയോ ഉപയോഗിക്കാം. ഇത്തരത്തില്‍ തയ്യാറാക്കിയ തക്കാളി ചര്‍മ്മത്തില്‍ പുരട്ടുക. 15-20  മിനിറ്റിനു ശേഷം കഴുകിക്കളയാം. എന്നാല്‍, നിങ്ങളുടെ ചര്‍മ്മം സെൻസിറ്റീവ് ആണെങ്കില്‍, ഏതെങ്കിലും തരത്തിലുള്ള  അലർജിയോ അസ്വസ്ഥതയോ തോന്നിയാൽ മുഖത്ത് തക്കാളി ഉപയോഗിക്കുന്നത് ഒഴിവാക്കുക.


2. ചുണ്ടിലെ വരണ്ട ചർമ്മം നീക്കം ചെയ്യാന്‍ തക്കാളി ഉത്തമം. നാരങ്ങ നീരും  തക്കാളിയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക.  ഇങ്ങനെ ചെയ്താൽ ചുണ്ടുകൾ പിങ്ക് നിറമാകുക മാത്രമല്ല, ചുണ്ടിന് തിളക്കവും ലഭിക്കും.  


3. ചർമ്മത്തിലുള്ള പാടുകൾ നീക്കം ചെയ്യാൻ തക്കാളി ഉത്തമമാണ്. ഇതിനായി, തക്കാളിയും കറ്റാർ വാഴ ജെല്ലും  സമമായി  ചേര്‍ത്ത മിശ്രിതം  പാടുകള്‍ ഉള്ള ഭാഗത്ത്‌ പുരട്ടുക.  ഉണങ്ങിയ ശേഷം  തണുത്ത വെള്ളത്തില്‍  കഴുകിക്കളയാം.  ഇപ്രകാരം തുടര്‍ച്ചയായി ചെയ്‌താല്‍ ചർമ്മത്തിലെ പാടുകൾ മാറി  ഭംഗിയുള്ളതായി മാറും.


4. കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാന്‍ ഇനി Eye Jel വാങ്ങേണ്ട ആവശ്യമില്ല. തക്കാളി ഇതിനുള്ള ഉത്തമ പരിഹാരമാണ്. തക്കാളി നീര്  ഇത്തരത്തില്‍ കറുത്ത പാടുകൾ  ഉള്ള ഭാഗത്ത് പുരട്ടുക.  ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.  ഇപ്രകാരം  ദിവസേന ചെയ്യുന്നത്  ഉപകാരപ്രദമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ സഹായിയ്ക്കും. . 


ചര്‍മത്തിന് ഏറ്റവും ഉത്തമമായതും തിളക്കം നല്‍കുന്നതുമായ ഒരു ഫേസ് പാക്ക് പരിചയപ്പെടാം. വളരെ  കുറച്ച് ചേരുവകകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളു. 2 ടേബിൾ സ്പൂൺ തക്കാളി പൾപ്പ്, 1 ടേബിൾ സ്പൂൺ തൈര്, ഇത്തിരി നാരങ്ങാ നീര് ഇവയാണ് ആവശ്യമായവ.


മുകളില്‍ പറഞ്ഞ ചേരുവകകള്‍ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. ഇത് 15-20 മിനിറ്റി ന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഇത് മുഖത്തെ കരുവാളിപ്പ് കുറയ്ക്കുക മാത്രമല്ല ചര്‍മ്മത്തിനുണ്ടാകുന്ന വരള്‍ച്ച കുറയ്ക്കുകയും ചെയ്യും 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.