ലോകമെമ്പാടും എല്ലാ പ്രായത്തിലും ലിംഗഭേദത്തിലുമുള്ള ആളുകൾ കൂടുതൽ പ്രമേഹരോഗികളായിത്തീരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകൾക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപാപചയ രോഗങ്ങളുടെ വ്യാപനം തുല്യമാണെന്നാണ് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗർഭകാലത്ത് സംഭവിക്കുന്ന ഗർഭകാല പ്രമേഹം സ്ത്രീകൾക്ക് അപകടകരമാണ്. സ്ത്രീകളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അവരുടെ ആർത്തവചക്രം, ആർത്തവവിരാമം എന്നിവയിലെ ഹോർമോൺ വ്യതിയാനങ്ങളെ ബാധിച്ചേക്കാം.


അനിയന്ത്രിതമായ പ്രമേഹം വൃക്കരോഗം, കാഴ്ചക്കുറവ്, ത്വക്ക് രോഗങ്ങൾ, ഞരമ്പുകളുടെ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോ​ഗ്യ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നതിനാൽ സ്ത്രീകൾ ഈ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനാണ്. പ്രമേഹം നിയന്ത്രിച്ച് നിർത്താൻ സ്ത്രീകൾ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.


ആരോഗ്യകരമായ ഭക്ഷണക്രമം: ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക. മാംസവും കൊഴുപ്പില്ലാത്ത പാലുൽപ്പന്നങ്ങളും ഭക്ഷണത്തിനായി തിരഞ്ഞെടുക്കുക. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുക. കാർബോഹൈഡ്രേറ്റിൽ നിന്നാണ് പഞ്ചസാര ഉത്പാദിപ്പിക്കുന്നതെന്ന് ഓർമ്മിക്കുക, അതിനാൽ നിങ്ങളുടെ പഞ്ചസാരയുടെ ഉപയോ​ഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.


സജീവമായിരിക്കുക: നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന, സജീവമായ ഒരു ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാനാകും. കൂടാതെ, ഇത് ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്.


ഡോക്ടറെ സന്ദർശിക്കുന്നത് കൃത്യമായി പിന്തുടരുക: വർഷത്തിൽ രണ്ടുതവണയെങ്കിലും ഡോക്ടറെ സന്ദർശിക്കുക. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്. നിങ്ങളുടെ രക്തസമ്മർദ്ദവും കൊളസ്ട്രോൾ നിലയും മനസിലാക്കുക. എല്ലാ വർഷവും പൂർണ്ണമായ നേത്ര പരിശോധന നടത്തുക. നാഡീ ക്ഷതം, പാദത്തിലെ അൾസർ എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിശോധിക്കാൻ ഒരു പാദരോ​ഗ വിദ​ഗ്ധനെയും സമീപിക്കുക.


സമ്മർദ്ദം ഒഴിവാക്കുക: സമ്മർദ്ദം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ, ഉത്കണ്ഠ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനെ ബാധിച്ചേക്കാം. യോഗയിലൂടെയോ ആഴത്തിലുള്ള ശ്വസനവ്യായാമങ്ങളിലൂടെയോ ഉത്കണ്ഠയെ ഫലപ്രദമായി നിയന്ത്രിക്കാനാകും.


പുകവലി ഉപേക്ഷിക്കുക: നിങ്ങൾ പുകവലിക്കുകയാണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിക്കുന്നു. പുകവലി വ്യായാമം ചെയ്യുന്നതിനെയും ബാധിക്കും. പുകവലി ഉപേക്ഷിക്കുന്നതിന് നിങ്ങൾക്ക് ഡോക്ടറുടെ സഹായം തേടാവുന്നതാണ്.


നിങ്ങളുടെ ആൽക്കഹോൾ ഉപഭോഗം കുറയ്ക്കുക: മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യും. മദ്യപാനം ഒഴിവാക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ മദ്യപാനം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.