Sources and Importance of Vitamin D: പലതരം  പോഷകങ്ങള്‍ നമ്മുടെ ശരീരത്തിന് അനിവാര്യമാണ്.  നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍  നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. നമ്മുടെ ശരീരത്തിന്  ഏറെ ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ-ഡി (Vitamin D). 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Cow To Replace Tiger? പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുമോ? എന്താണ് കേന്ദ്രത്തിന്‍റെ പ്രതികരണം 
 


വിറ്റാമിന്‍-ഡി യുടെ കുറവ് മൂലം  നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം.  ഇതിന്‍റെ കുറവ് ശരീരത്തിൽ പലവിധ രോഗസാധ്യതകള്‍ മത്രമല്ല വിഷാദത്തിനും ഉൽക്കണ്ഠകളും വരെ കാരണമാകുമെന്ന് പറയപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമെല്ലാം ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.


ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി. എന്നാല്‍, ഇന്ന് പലരും വിറ്റാമിൻ ഡിയുടെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നു. 


സൂര്യപ്രകാശം കൂടാതെ, ഏതെല്ലാം ഉറവിടങ്ങളില്‍നിന്നും  നമുക്ക് വിറ്റാമിന്‍ ഡി നേടാന്‍ സാധിക്കും?  


മീന്‍, പശുവിന്‍ പാല്‍,  ഓറഞ്ച് ജ്യൂസ്, മീന്‍ എണ്ണ, കൂണ്‍, ധാന്യങ്ങള്‍,  സോയ ഉത്പന്നങ്ങള്‍,  തൈര്‌, മുട്ട, വെണ്ണ, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എന്നിവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ സാധിക്കും. 


വിറ്റാമിൻ ഡിയുടെ ഗുണങ്ങൾ എന്തെല്ലാമാണ്?


നമ്മുടെ ശരീരത്തിന്‍റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി.  


ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും  വിറ്റാമിൻ ഡി ഏറെ  ആവശ്യമാണ്.  കൂടാതെ,  മുഖക്കുരു തടയുന്നതിനും,  ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.  


ശരീരത്തിലെ വീക്കം മാറ്റുന്നതിനും  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും  പ്രശ്നങ്ങള്‍ തടയുന്നതിനും  വിറ്റാമിന്‍ ഡി ആവശ്യമാണ്‌.   


എല്ലാറ്റിനും ഉപരിയായി  വിഷാദരോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ, ഭക്ഷണത്തിൽ വിറ്റാമിൻ ഡി  ചേർക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. ഇക്കാര്യങ്ങള്‍ വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിന് എത്രമാത്രം അനിവാര്യമാണ് എന്ന് വ്യക്തമാക്കുന്നു.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.