കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകം.   കോവിഡ് വാക്‌സിന്‍ എടുക്കുക, മാസ്ക് ധരിക്കുക,  കൈകളുടെ ശുചിത്വവും സാമൂഹ്യ അകലവും പാലിക്കുക തുടങ്ങിയ വൈറസിനെ അകറ്റി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍  ആരോഗ്യ പ്രവര്‍ത്തകര്‍  നല്‍കുന്നുണ്ട്... 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡിനെ പ്രതിരോധിക്കാന്‍ നിലവില്‍ മൂന്നു  വാക്‌സിനുകളാണ്  (Covid  Vaccine)  ഇന്ത്യയില്‍ ലഭ്യമാകുന്നത്. നിശ്ചിത കാലയളവില്‍ ഈ വാക്‌സിനുകളുടെ രണ്ടു ഡോസ് എടുക്കുക എന്നതാണ് ഫലപ്രദം.  കോവിഷീല്‍ഡും കോവാക്‌സിനും 70% നുമുകളില്‍ ഫലപ്രാപ്തി അവകാശപ്പെടുമ്പോള്‍ റഷ്യന്‍ നിര്‍മിത സ്പുട്‌നിക്ക് 90% ന് മുകളില്‍ ഫലപ്രാപ്തി അവകാശപ്പെടുന്നു. അതേസമയം, അമേരിക്കന്‍ നിര്‍മ്മിത  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഒറ്റ ഡോസ് മാത്രമാണ് നിര്‍ദേശിക്കുന്നത്.


എന്നാല്‍, കോവിഡ്  വാക്‌സിനുമായി ബന്ധപ്പെട്ട് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്.  വാക്‌സിന്‍ എടുക്കുന്നതുകൊണ്ട് എത്രനാള്‍ കൊറോണ വൈറസില്‍ നിന്നും സംരക്ഷണം ലഭിക്കും? ഈ ചോദ്യത്തിന്  ഇതുവരെ വ്യക്തമായ ഉത്തരം  ആര്‍ക്കും നല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ എടുത്തവരെ   ഇനിയും നിരീക്ഷിക്കേണ്ടിയിരിയ്ക്കുന്നു  എന്നാണ്  ലോകാരോഗ്യ സംഘടനയും പറയുന്നത്.


Also Read: Covid in Children:മുലപ്പാലിൽ നിന്ന് രോഗം പടരില്ല,കുട്ടികളുടെ ചികിത്സയ്ക്ക് മാർഗരേഖ


വാക്‌സിന്‍  ആദ്യ ഡോസ് എടുത്തതിന് ശേഷം  ശരീരത്തില്‍ കോവിഡിനെതിരെ പ്രതിരോധം രൂപപ്പെടും. രണ്ടാമത്തെ  ഡോസും എടുത്താല്‍ മാത്രമേ  പ്രതിരോധം ശക്തിപ്പെടൂ. എന്നാല്‍, വാക്‌സിന്‍ രണ്ടു ഡോസ് എടുത്തതിനു ശേഷവും കോവിഡ് പിടിപെടുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.  എന്നാല്‍ വാക്‌സിനിലൂടെ ശരീരത്തില്‍ ആന്‍റിബോഡി (Covid Antibody)  രൂപപ്പെട്ടശേഷം  വൈറസ് ബാധ ഉണ്ടായാലും അത് ഏറെ ഗുരുതരമാവില്ലെന്ന്  ആരോഗ്യ വിദഗ്ധര്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ കോവിഡ് ബാധിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മെഡിക്കൽ ജേണലായ ലാൻസറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. 


Also Read: Onion Black mold: ഉള്ളികളിലെ കറുത്ത ഫംഗസ്, Black Fungusന് കാരണമാകുമോ? വാസ്തവമെന്താണ്


എന്നാല്‍,  ഒരിക്കൽ കോവിഡ് ബാധിച്ച്  സുഖപ്പെട്ടവരുടെ  ശരീരത്തിൽ 10 മാസം വരെ കോവിഡിനെതിരെയുള്ള ആന്‍റിബോഡികള്‍ ഉണ്ടാകുമെന്നാണ് ഇംഗ്ലണ്ടില്‍  നടത്തിയ പഠനങ്ങള്‍ പറയുന്നത്.  കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ കോവിഡ് ബാധിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മെഡിക്കൽ ജേണലായ ലാൻസറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. 


ഇംഗ്ലണ്ടിലെ 2,000ത്തോളം കെയര്‍ ഹോം ജീവനക്കാരെയാണ് പഠനത്തിന് വിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും രോഗം ബാധിച്ചവരെയാണ് പഠനത്തിന് വിധേയരാക്കിയത്. 


Also Read: World No Tobacco Day : പുകവലിക്കാരിൽ കോവിഡ് മരണം സംഭവിക്കുന്നതിൽ 50% അധിക സാധ്യതയെന്ന് ലോകാരോഗ്യ സംഘടന


പഠനമനുസരിച്ച്  ഒരിക്കൽ രോഗം ബാധിച്ചവര്‍ക്ക് അടുത്ത ആറു മാസത്തേയ്ക്ക് എങ്കിലും കോവിഡ് ബാധിക്കാൻ സാധ്യതയില്ലെന്നും എന്നാൽ രോഗം ബാധിക്കാത്തവര്‍ക്ക് ഈ സുരക്ഷയില്ലെന്നും പഠനം  വിലയിരുത്തി. ഇവര്‍ക്ക് വീണ്ടും  രോഗം ബാധിക്കാന്‍  വി 60% മാത്രമാണ് സാധ്യതയുള്ളതെന്നും പഠനം പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക