Skin Care Tips: ദിവസം എത്ര തവണ മുഖം കഴുകും? ചർമ്മ സംരക്ഷണത്തിന് അറിഞ്ഞിരിക്കണം ഇത്
ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക്, എണ്ണമയം, മലിനീകരണം തുടങ്ങിയവ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങിളിലേക്ക് നയിക്കും.
വേനൽക്കാലമായാലും ശൈത്യകാലമായാലും ചർമ്മം എപ്പോഴും തിളക്കമുള്ളതും ആരോഗ്യമുള്ളതും ആക്കി നിലനിർത്തേണ്ടത് വളരെ അനിവാര്യമാണ്. അതിനായി ദിവസവും ചർമ്മ സംരക്ഷണത്തിന് വേണ്ട കാര്യങ്ങൾ ചെയ്യണം. അതിൽ ഏറ്റവും പ്രധാനം മുഖം കഴുകുന്നതാണ്. ഇന്നത്തെ കാലാവസ്ഥ നോക്കുമ്പോൾ വളരെ പെട്ടെന്നാണ് ചർമ്മത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചൂടായാലും തണുപ്പായാലും അന്തരീക്ഷത്തിലെ പൊടി ചർമ്മത്തെ വളരെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ചർമ്മത്തിൽ അഴുക്ക് അടിഞ്ഞ് മുഖക്കുരു പോലെ ഒരുപാട് ചർമ്മ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഇത് ഒഴിവാക്കാൻ ദിവസവും മുഖം കഴുകണം. രാവിലെയും രാത്രിയും നിർബന്ധമായും മുഖം കഴുകണം എന്ന് നമ്മൾ പറഞ്ഞ് കേട്ടിട്ടുള്ള കാര്യമാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പും ആ ദിവസം മുഴുവനും നിങ്ങളുടെ ചർമ്മത്തിൽ അടിഞ്ഞ് കൂടിയ അഴുക്കും പൊടിയും കഴുകി കളയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് പതിവായി ചർമ്മത്തെ വൃത്തിയാക്കുന്നത് പ്രധാനമാണ്. എന്നാൽ ദിവസവും എത്ര തവണ മുഖം കഴുകണം? രണ്ടല്ല ദിവസവും നാല് തവണ മുഖം കഴുകുന്നത് നല്ലതാണെന്നാണ് ത്വക്ക് രോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Also Read: Lemon For Hair care: താരൻ അകറ്റാൻ നാരങ്ങ ഫലപ്രദമാണോ? അറിയാം ഇക്കാര്യങ്ങൾ
ഏത് തരത്തിലുള്ള ചർമ്മമാണ് നിങ്ങളുടേതെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള ഫേയ്സ് വാഷ് ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ മുഖം കഴുകുക. ഒരു തവണ ചെറുചൂടുള്ള വെള്ളത്തിൽ കഴുകാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്. ദിവസവും എങ്ങനെ, എപ്പോൾ മുഖം കഴുകണം എന്നതിനെക്കുറിച്ച് നോക്കാം...
1. ഉറക്കമുണർന്ന ഉടൻ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകണം. ഇത് നിങ്ങളുടെ ചർമ്മം രാത്രിയിൽ പുറത്തുവിടുന്ന ടോക്‌സിനുകളെ ഇല്ലാതാക്കും. തലേ ദിവസം രാത്രി നിങ്ങൾ ഉപയോഗിച്ച ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യും. കൂടാതെ തലയിണയിലെ പൊടി മുതലായവ നീക്കം ചെയ്യുകയും ചെയ്യും.
2. രാവിലെ ജോലിക്ക് പോകാനും മറ്റുമായി തയാറാകുന്നതിന് മുൻപ്, അതായത് മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുന്നതിന് മുൻപ് മുഖം വീണ്ടും കഴുകുക. ജിമ്മിൽ പോയവരോ അല്ലെങ്കിൽ എണ്ണമയമുള്ള ചർമ്മം ഉള്ളവരാണെങ്കിൽ ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകുക. വരണ്ട ചർമ്മമോ സെൻസിറ്റീവ് ചർമ്മമോ ഉള്ളവരാണെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുക.
3. ജോലി കഴിഞ്ഞ് വരുമ്പോൾ മേക്കപ്പ്, പൊടി, മലിനീകരണം, വിയർപ്പ് എന്നിവ നീക്കം ചെയ്യാനായി ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മേക്കപ്പ് പുരട്ടുകയോ പുറത്ത് ജോലി ചെയ്യുകയോ എണ്ണമയമുള്ള ചർമ്മമോ, വിയർപ്പോ ഉള്ളവർ ആണെങ്കിൽ, ക്ലെൻസിംഗ് ബാം അല്ലെങ്കിൽ സൂപ്പർ മൈൽഡ് ക്രീം എക്സ്ഫോളിയേറ്റർ ഉപയോഗിച്ച് ഡബിൾ ക്ലെൻസിംഗ് ചെയ്യുന്നത് നല്ലതാണ്.
4. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് നിങ്ങളുടെ മുഖം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുകയും രാത്രിയിൽ ചർമ്മ സംരക്ഷണം ഉപയോഗിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പതിവായി മുഖം കഴുകുന്നതിന്റെ ഗുണങ്ങൾ
ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക്, എണ്ണമയം, മലിനീകരണം തുടങ്ങിയവ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങിളിലേക്ക് നയിക്കും. ഇവ നീക്കം ചെയ്യാൻ പതിവായി മുഖം കഴുകേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മുഖം കഴുകുന്നത് ചർമ്മത്തിന് ഒരു ഫ്രഷ് ലുക്ക് നൽകും. പതിവായി മുഖം വൃത്തിയാക്കുന്നത് അധിക എണ്ണയുടെ ഉത്പാദനം തടയുകയും സുഷിരങ്ങൾ മായ്‌ക്കുകയും ചെയ്യുന്നു. നല്ല മോയ്‌സ്ചറൈസർ ഉപയോഗിക്കുന്നതിനൊപ്പം ദിവസവും മുഖം കഴുകുന്നത് ചർമ്മത്തിൽ നന്നായി ജലാംശം നിലനിർത്താൻ അത്യാവശ്യമാണ്. ചർമ്മത്തിന്റെ തരം അനുസരിച്ച് ശരിയായ ഫേസ് വാഷ് അല്ലെങ്കിൽ ഫേഷ്യൽ ക്ലെൻസറുകൾ തിരഞ്ഞെടുക്കുക. ഏത് ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുമ്പും ഒരു ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...