Health Tips | തണുപ്പ് കാലത്ത് ഭക്ഷണ ക്രമീകരണത്തിലൂടെ പ്രതിരോധശേഷി മെച്ചപ്പെടുത്താം
ജലദോഷവും പനിയും പിടിപെടുന്നതിന് കാരണമാകുന്ന വായുവിന്റെ മോശം ഗുണനിലവാരവും താപനിലയിലെ മാറ്റവും കാരണം നമ്മുടെ പ്രതിരോധശേഷി ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കാലമാണ് ശൈത്യകാലം.
പ്രതിരോധശേഷി ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്, ഒരാളുടെ ജീവിതശൈലി രോഗപ്രതിരോധ ശേഷിയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ശൈത്യകാലത്ത്, പനി ഒഴിവാക്കാൻ ആളുകൾ മൾട്ടിവിറ്റാമിനുകൾ കഴിച്ചും ഭക്ഷണ ക്രമീകരണത്തിൽ ചിട്ടയായ മാറ്റം വരുത്തിയുമാണ് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത്. ജലദോഷവും പനിയും പിടിപെടുന്നതിന് കാരണമാകുന്ന വായുവിന്റെ മോശം ഗുണനിലവാരവും താപനിലയിലെ മാറ്റവും കാരണം നമ്മുടെ പ്രതിരോധശേഷി ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കാലമാണ് ശൈത്യകാലം.
2020-ൽ കോവിഡ് 19 മഹാമാരി ലോകത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരും പ്രതിരോധശേഷിയെ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ ആരംഭിച്ചു. വാക്‌സിനേഷൻ എടുത്തെങ്കിലും, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുകയാണ്. മാത്രമല്ല ആളുകളെ വലിയ തോതിൽ ഇത് ബാധിക്കുകയും ചെയ്യുന്നു.
'ശരിയായ ഭക്ഷണം' എന്നതാണ് രോഗപ്രതിരോധ ശേഷിയുടെ ആദ്യ ഘട്ടം. നമ്മുടെ മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ദൈനംദിന ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ (വിറ്റാമിനുകൾ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ) കഴിക്കുന്നത് നല്ലതാണ്. മഞ്ഞൾ, ഇഞ്ചി, കറുവപ്പട്ട തുടങ്ങിയ ഭക്ഷണങ്ങൾക്ക് വീക്കം കുറയ്ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും, പ്രത്യേകിച്ച് ശൈത്യകാലത്ത്.
ശൈത്യകാലത്ത്, പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു. ഈ ഭക്ഷണങ്ങളുടെ മികച്ച ദഹനത്തിന് മഞ്ഞൾ സഹായിക്കുന്നു.
സന്ധി വേദനകൾക്ക് തണുത്ത കാലാവസ്ഥയുമായി ബന്ധമുണ്ട്. മഞ്ഞൾ സന്ധി വേദനകളെ ചെറുക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ശ്വാസകോശം വൃത്തിയാക്കാനുള്ള കഴിവുള്ള മഞ്ഞൾ, തണുപ്പുകാലത്ത് സാധാരണ കണ്ടുവരുന്ന ജലദോഷം, ചുമ, സൈനസ് എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്നു.
ALSO READ: Health Tips: 30 കഴിഞ്ഞ സ്ത്രീകള്‍ക്ക് വ്യായാമം അത്യാവശ്യം, കാരണം
വിറ്റാമിൻ സി (ഗോജിബെറി, ബ്ലൂബെറി), വിറ്റാമിൻ ഇ (വറുത്ത സൂര്യകാന്തി വിത്തുകൾ) എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. വിറ്റാമിൻ ഡി ലഭിക്കുന്നതിന് ഈ സമയങ്ങളിൽ ഓട്‌സ് ഉൾപ്പെടെയുള്ള ഒന്നിലധികം ധാന്യങ്ങളുടെ ഗുണങ്ങളുള്ളതും വിത്തുകളാൽ സമ്പന്നവുമായ മൾട്ടിഗ്രെയിൻ ഓട്‌സ് കഴിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...